കോവിഡ് തടയാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വീട്ടില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി തിരക്കിലാണ് അദ്ദേഹം. ഓണ്‍ലൈന്‍ വഴിയാണ് ഇത്. ജഗതിയിലെ പുതുപ്പള്ളി വീട്ടില്‍ കണ്‍ട്രോള്‍റൂം തുറന്നാണ് പ്രവര്‍ത്തനം. ഒന്നാംഘട്ട ലോക്ഡൗണിന് ശേഷം ദുരിതം അനുഭവിക്കുന്നവര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ തന്റെ ലാന്‍ഡ് ലൈന്‍ നമ്പറും അദ്ദേഹം ഫേസ്ബുക്കിലൂടെ നല്‍കിയിരുന്നു. ഇതോടെ നിരവധി പേരാണ് വിളിക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണിവരെ വരുന്ന ഫോണ്‍ വിളികള്‍ അദ്ദേഹം തന്നെ എടുക്കും. തന്റെ അടുപ്പക്കാരെ ഉപയോഗിച്ചാണ് അദ്ദേഹം സഹായങ്ങള്‍ എത്തിച്ചുനല്‍കുന്നത്.
ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെ സൈനിക നിരീക്ഷണക്യാംപില്‍ കുടുങ്ങിയ നാല്‍പത്തിമൂന്നു മലയാളി വിദ്യാര്‍ഥികളെ കേരളത്തിലെത്തിച്ചു. ബംഗളൂരുവില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ക്ക് പാചകവാതക സിലിണ്ടറും ഭക്ഷണസാധനങ്ങളും എത്തിച്ചു. വിയ്യൂരിലും കായംകുളം കൃഷ്ണന്‍പുരത്തുമടക്കം ഭക്ഷണം കിറ്റുകള്‍ എത്തിച്ചു. തുടങ്ങി നിരവധ് സഹായങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ലഭിച്ചു.
ഡല്‍ഹിയിലും, മുംബൈയിലും മറ്റുമായി നിരവധി നഴ്‌സുമാര്‍ സഹായത്തിനായി ഇപ്പോഴും ബന്ധപ്പെടുന്നതായി അദ്ദേഹം അറിയിച്ചു. ഈ തിരക്കുകള്‍ക്കിടയിലാണ് ഇന്നലെ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുമായി അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. സൂം ആപ്പ് വഴി നടന്ന കോണ്‍ഫറന്‍സ് അദ്ദേഹത്തിന്റെ ഫെയസ്ബുക്കിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലെയും, യൂറോപ്പിലെയും പ്രവാസികളുമായി ഇത്തരത്തില്‍ സംവദിക്കാനുള്ള അവസരം ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
from mangalam.com https://ift.tt/3aqTdHH
via IFTTT
No comments:
Post a Comment