കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകള്‍ക്ക് ഇന്നു മുതല്‍ ഇളവുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 19, 2020

കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകള്‍ക്ക് ഇന്നു മുതല്‍ ഇളവുകള്‍

ന്യൂഡല്‍ഹി/തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഹോട്ട്‌സ്‌പോട്ട് മേഖലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ രാജ്യവ്യാപകമായി ഇന്നു മുതല്‍ ഇളവ്. രാജ്യവ്യാപക ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടു പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി, തീവ്രബാധിത മേഖലയൊഴികെയുള്ള ഇടങ്ങളില്‍ 20 മുതല്‍ നിയന്ത്രിത ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ഗ്രീന്‍, ഓറഞ്ച് (ബി) മേഖലകളില്‍ പെട്ട ഏഴു ജില്ലകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതനുസരിച്ച് കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ എന്നീ ജില്ലകള്‍ക്കാണ് ലോക്ക് ഡൗണില്‍ നിന്ന് ആശ്വാസം ലഭിക്കുക. എന്നാല്‍ ഈ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകള്‍ക്ക് ഇളവില്ല. ഗ്രീന്‍ മേഖലയില്‍ പെട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യപിച്ചിട്ടുണ്ട്.

ഇന്നു മുതലുള്ള ഇളവുകള്‍

* ആരോഗ്യം, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തികം, സാമൂഹ്യമേഖല, ഓണ്‍െലെന്‍ വിദ്യാഭ്യാസം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

* ഇന്ധനനീക്കം, ഊര്‍ജവിതരണം, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം എന്നിവയ്ക്ക് അനുമതി,

* സ്വകാര്യ-വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി. സാമൂഹികഅകലം പാലിച്ചുകൊണ്ടാവണം എല്ലാ പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്.

* വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിനു ഒറ്റ, ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി.

പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങള്‍. എന്നാല്‍, തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവര്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. അടിയന്തര പ്രാധാന്യം വരുന്ന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ഞായറാഴ്ച വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ.

* മണ്‍സൂണിന് മുന്‍പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാര്‍ക്ക് അനുമതി.

* ഓറഞ്ച് എ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ 24 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍വരും.ചുവപ്പ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും.

* ബാങ്കുകള്‍ ഇന്നു മുതല്‍ സാധാരണ സമയത്തു പ്രവര്‍ത്തിക്കും. എന്നാല്‍, റെഡ് സോണില്‍ ഉള്‍പ്പെടുന്ന മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്കു രണ്ട് വരെ മാത്രമായിരിക്കും പ്രവര്‍ത്തനം.

തുടരുന്ന നിയന്ത്രണങ്ങള്‍

* ഇളവുള്ള ജില്ലകളിലും ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ അനുവദിക്കില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാ, സംസ്ഥാന അതിര്‍ത്തികള്‍ കടക്കാനാകൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല.

ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങള്‍ തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.



from mangalam.com https://ift.tt/2Vnh0Er
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages