ബെംഗളൂരു: ലോക്ഡൗൺകാരണം സാമ്പത്തികപ്രതിസന്ധിയിലായതിനാൽ കേന്ദ്രമാതൃകയിൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത(ഡി.എ.) മരവിപ്പിക്കാനൊരുങ്ങി കർണാടകസർക്കാർ. ഇതുസംബന്ധിച്ച് ചർച്ചചെയ്യാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ജീവനക്കാരുടെ ഡി.എ. മരവിപ്പിക്കുകയാണെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ അറിയിച്ചതിനുപിന്നാലെയാണ് സംസ്ഥാനത്തും ഈ ദിശയിലുള്ള ആലോചന തുടങ്ങിയത്. ആറുതവണയായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള കേരളസർക്കാരിന്റെ നീക്കവും യോഗത്തിൽ ചർച്ചചെയ്തു. ശമ്പളത്തിന്റെ ഒരു ഭാഗം പിടിക്കുകയോ ഡി.എ. പിൻവലിക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്ന് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. സർക്കാർജീവനക്കാരുടെ ഡി.എ. ആറുശതമാനത്തിൽനിന്ന് 11.3 ശതമാനമായി ഉയർത്തിയത് കഴിഞ്ഞ ഒക്ടോബറിലാണ്. ഡി.എ. വർധിപ്പിച്ചത് പിൻവലിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വിവിധ വകുപ്പുകളിലായി സംസ്ഥാനത്ത് ആറരലക്ഷം സർക്കാർജീവനക്കാരുണ്ട്. എല്ലാ മാസവും ശമ്പളവും പെൻഷനുമായി സർക്കാർ 5500 കോടി രൂപയോളം ചെലവഴിക്കുന്നുണ്ട്. Content Highlight: After Centre, Karnataka may suspend DA For Govt Employees
from mathrubhumi.latestnews.rssfeed https://ift.tt/2S5nrK1
via
IFTTT
No comments:
Post a Comment