ചെറു വെന്റിലേറ്റർ വികസിപ്പിച്ച് ശ്രീചിത്ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 2, 2020

ചെറു വെന്റിലേറ്റർ വികസിപ്പിച്ച് ശ്രീചിത്ര

തിരുവനന്തപുരം: കൊറോണ-19 ബാധിച്ചവർക്കടക്കം ഉപയോഗിക്കാനാവുന്ന എമർജൻസി വെന്റിലേറ്റർ സിസ്റ്റം വികസിപ്പിച്ച് ശ്രീചിത്ര. ഐ.സി.യു. വെന്റിലേറ്റർ ലഭ്യമല്ലെങ്കിൽ രോഗികൾക്ക് ഇതുപയോഗിക്കാം. രാജ്യത്തുതന്നെ ലഭ്യമാവുന്ന ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമാണം. ആർട്ടിഫിഷ്യൽ മാന്വൽ ബ്രീത്തിങ് യൂണിറ്റ് (എ.എം.ബി.യു.) അടിസ്ഥാനമാക്കി വികസിപ്പിച്ച ഇതിന്റെ സാങ്കേതികവിദ്യ വിപ്രോ എന്റർപ്രൈസസ് ലിമിറ്റഡിന് കൈമാറി. ശ്വാസമെടുക്കാൻ കഴിയാത്ത അല്ലെങ്കിൽ ശ്വാസംമുട്ടുള്ള രോഗികൾക്ക് ഓക്സിജൻ നൽകുന്നതിന് കൈകളിൽവെച്ച് ഉപയോഗിക്കാൻ കഴിയുന്ന ഉപകരണമാണ് എ.എം.ബി.യു. ബാഗ് അഥവാ ബാഗ് വാൽവ് മാസ്ക് (ബി.വി.എം.). സാധാരണ എ.എം.ബി.യു. പ്രവർത്തിപ്പിക്കുന്നതിന് രോഗിയുടെ അടുത്ത് ഒരാൾ ഉണ്ടാകണം. ശ്രീചിത്രയുടെ എ.എം.ബി.യു. വെന്റിലേറ്റർ സ്വയം പ്രവർത്തിക്കും. കൈയിൽ കൊണ്ടുനടക്കാവുന്നതും ഭാരംകുറഞ്ഞതുമായ ഈ ഉപകരണത്തിൽ ശ്വാസോച്ഛ്വാസ നിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾക്കൊപ്പം ശ്വാസകോശത്തിലെ വായു അറകൾക്ക് കേടുവരുന്നത് തടയാൻ ആവശ്യമായത്ര വാൽവുകളുമുണ്ട്. ശ്രീചിത്രയിലെ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരുടെ മാർഗനിർദേശമനുസരിച്ച് ആർട്ടിഫിഷ്യൽ ഓർഗൻസ് വിഭാഗം എൻജിനീയർമാരായ ശരത്ത്, നാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒരാഴ്ചകൊണ്ട് ഇൗ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഉപകരണം എത്രയുംവേഗം വിപണിയിൽ എത്തിക്കാനാകുമെന്ന് വിപ്രോ അധികൃതർ അറിയിച്ചിട്ടുണ്ട്. ഉപകരണത്തിന്റെ ക്ലിനിക്കൽ ട്രയൽ ചെയ്യുന്നതും വിപ്രോയായിരിക്കും. Content Highlights:Emergency ventilator developed by Sreechithira Institute


from mathrubhumi.latestnews.rssfeed https://ift.tt/3bSAjeh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages