കോവിഡ് കാലത്ത് മലയാളികൾക്ക് ‘നല്ലനടപ്പ്’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 23, 2020

കോവിഡ് കാലത്ത് മലയാളികൾക്ക് ‘നല്ലനടപ്പ്’

ഹരിപ്പാട്: ദൂരം ചെറുതാണെങ്കിലും നടന്നുപോകുന്ന ശീലം മലയാളി എന്നേ മറന്നതാണ്. കാർ, ഇരുചക്രവാഹനം, ഓട്ടോറിക്ഷ... തീരെ നിവൃത്തിയില്ലെങ്കിൽ സൈക്കിൾ. യാത്രാമാർഗങ്ങൾ പലതാണ്. പക്ഷേ, ഈ കൊറോണക്കാലത്ത് മലയാളി നടന്നുതുടങ്ങി. കൈയിലൊരു സഞ്ചിയും പിടിച്ച് മുഖാവരണവുമണിഞ്ഞ് ഒന്നുരണ്ടുകിലോമീറ്ററെങ്കിലും സുഖമായങ്ങ് നടക്കുന്നവരുടെ എണ്ണം കൂടുകയാണ്. ലോക്ഡൗൺ ലംഘിച്ച് വണ്ടിയിറക്കിയാൽ പോലീസ് പിടിക്കും. ചിലപ്പോൾ ഡ്രോണിന്റെ കണ്ണിൽപ്പെട്ട് വൈറലുമാകും. ഇത്തരം പൊല്ലാപ്പൊന്നുമില്ല. അവശ്യസാധനങ്ങൾ വാങ്ങാനാണ് േപാക്കെങ്കിൽ പോലീസും തടയില്ല. കടകൾ തുറക്കുന്നത് രാവിലെ പത്തിനാണ്. അപ്പോഴേക്കും വെയിലിനുചൂടേറും. ഇതിനാൽ വൈകീട്ട് മൂന്നിനുശേഷം പുറത്തിറങ്ങുന്നവരാണ് കൂടുതലും. കൈയിൽ കുട കരുതുന്നവരുമുണ്ട്. നഗരങ്ങളിലാണ് കാൽനടക്കാരുടെ തിരക്ക് കൂടുതൽ. സാമൂഹികാകലം പാലിക്കാതെയുള്ള ഈ നടപ്പുകാർക്ക് ചിലയിടങ്ങളിൽ പോലീസും ആരോഗ്യപ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നുണ്ട്. എങ്കിലും, അതിജാഗ്രതാ നിർദേശങ്ങളുള്ള പ്രദേശങ്ങളിലൊഴികെ പ്രധാന റോഡുകളിലും നാട്ടുവഴികളിലുമെല്ലാം നടപ്പുകാരെ കാണാം. ആരോഗ്യം നോക്കി നടക്കണം 80 കിലോഗ്രാം ഭാരമുള്ള ഒരാൾ 10 മിനിറ്റുകൊണ്ട് ഒരു കിലോമീറ്റർ നടക്കുമ്പോൾ 200 കലോറിവരെ ചെലവാകും. എന്നാൽ, സാധാരണ വേഗത്തിൽ നടന്നാൽ ഇതിന്റെ പകുതി കലോറിമാത്രമേ കത്തിപ്പോകൂ. എങ്കിലും പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും തങ്ങൾക്ക് കഴിയുന്ന വേഗത്തിൽമാത്രം നടക്കുന്നതാണ് അഭികാമ്യം. - ഡോ. യു. രാജേന്ദ്രൻ, റിട്ട. ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, റാന്നി content highlight: The number of people in kerala walking for short distances is increasing


from mathrubhumi.latestnews.rssfeed https://ift.tt/3cN8e8B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages