തിരുവനന്തപുരം: സ്പ്രിംക്ലർ വിവാദത്തിൽ രാഷ്ട്രീയപ്രതിരോധവുമായി സി.പി.എം. ഒരു ജനതയാകെ സർക്കാരിനൊപ്പംനിൽക്കുന്ന ഘട്ടത്തിൽ അതിൽ വിള്ളലുണ്ടാക്കാനുള്ള രാഷ്ട്രീയനീക്കമാണ് ഇപ്പോഴത്തെ വിവാദത്തിനു പിന്നിലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. സർക്കാരിനെ നയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ രാഷ്ട്രീയത്തെ പ്രതിരോധിച്ച് പാർട്ടിയും മുന്നോട്ടുപോകാനാണ് തീരുമാനം. വ്യക്തിവിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച പാർട്ടിനയവും തിരക്കിട്ട് സർക്കാർ നൽകിയ കരാറുമാണ് സ്പ്രിംക്ളർ വിവാദത്തിന് അടിസ്ഥാനമായി ഉയർത്തുന്നത്. ഇത് രണ്ടിനുമുള്ള ഉത്തരമായി, ജീവനെക്കാൾ വലുതല്ല സ്വകാര്യതയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. പാർട്ടിനയമോ നടപടിയിലെ വീഴ്ചയോ പരിശോധിച്ചല്ല അസാധാരണസാഹചര്യം നേരിടാൻ സർക്കാർ സ്വീകരിച്ച കാര്യങ്ങളെ വിലയിരുത്തേണ്ടത്. ഈ കരാറിനെ നയപരമായി ഏറ്റെടുക്കാതെയും അപകടകരമായ ഘട്ടത്തിൽ നാടിന്റെ നന്മയ്ക്കായി സർക്കാർ സ്വീകരിക്കുന്ന അടിയന്തര നടപടിയായും പാർട്ടി കാണുന്നു. കരാറിന്റെ പിശകുകൾ ചൂണ്ടിക്കാട്ടുന്നതിനോട് വിയോജിക്കേണ്ടതില്ലെന്നാണ് പൊതുനിലപാട്. നടപടിക്രമത്തിലെ വീഴ്ചകൾ പരിശോധിക്കുന്നതിലൂടെ സർക്കാർ ജനങ്ങളിലുള്ള സംശയംമാറ്റാൻ സഹായിക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. മുഖ്യമന്ത്രി ആവശ്യമായ വ്യക്തത ഓരോഘട്ടത്തിലും യോഗത്തിൽ വരുത്തി. എന്തുകൊണ്ട് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിവന്നുവെന്നതാണ് മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ ഊന്നൽ. ഇപ്പോഴത്തെ അസാധാരണ സാഹചര്യം കഴിഞ്ഞാൽ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുകയും അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് ഭാവിനയം രൂപപ്പെടുത്തുകയും ചെയ്യാമെന്നാണ് സി.പി.എം. തീരുമാനിച്ചത്. ഇത് സി.പി.ഐ. ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ വിയോജിപ്പ് ശമിപ്പിക്കാൻകൂടിയാണ്. ആളുകളെ നിരീക്ഷിക്കുന്നതിൽ സ്വകാര്യതയെ ലംഘിക്കേണ്ടിവരുന്നതും രോഗവ്യാപനം തടയേണ്ട മുൻഉപാധിയെന്ന നിലയിലാണ്. വിവരസാങ്കേതികവിദ്യയുടെ വിപുലമായ വിനിയോഗത്തിനും വിവരസംരക്ഷണത്തിനും ആവശ്യമായ നയം രൂപവത്കരിക്കാൻ ഈ അനുഭവം സഹായകരമായിരിക്കും. ഈ ഘട്ടത്തിൽ സ്വീകരിച്ച എല്ലാ നടപടികളും വിശദമായി പരിശോധിച്ച് അനുഭവങ്ങൾ സ്വാംശീകരിക്കുകയും ഭാവിപ്രവർത്തനങ്ങൾക്ക് പാഠംഉൾക്കൊള്ളുകയും ചെയ്യുമെന്ന് സി.പി.എം. വ്യക്തമാക്കി. Content Highlight: CPM explanation by sprinkler controversy
from mathrubhumi.latestnews.rssfeed https://ift.tt/34Venwu
via
IFTTT
No comments:
Post a Comment