കടകൾ തുറക്കുന്ന കാര്യം തീരുമാനമായില്ല: നശിച്ചത് രണ്ടുലക്ഷം ചാക്ക് സിമന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 19, 2020

കടകൾ തുറക്കുന്ന കാര്യം തീരുമാനമായില്ല: നശിച്ചത് രണ്ടുലക്ഷം ചാക്ക് സിമന്റ്

കൊച്ചി: അടച്ചിടലിനെത്തുടർന്ന് സംസ്ഥാനത്ത് ഉപയോഗശൂന്യമായത് രണ്ടു ലക്ഷത്തിലേറെ ചാക്ക് സിമന്റ്. ഏഴരക്കോടിയോളം രൂപയുടെ നഷ്ടമാണ് ഇതുമൂലം സിമന്റ് വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നെങ്കിലും സിമൻറ് കടകൾ തുറക്കാനുള്ള ഒരു നടപടിയും ഉണ്ടാകാത്തതാണു പ്രശ്നം സങ്കീർണമാക്കിയത്.നശിച്ചുപോയ സിമന്റ് തിരിച്ചെടുക്കില്ലെന്ന് സിമന്റ് കമ്പനികൾ അറിയിച്ചിരിക്കുന്നതിനാൽ നഷ്ടം മുഴുവൻ സംസ്ഥാനത്തെ ആറായിരത്തോളം സിമന്റ് വ്യാപാരികൾ വഹിക്കണം. ഇതിനോടൊപ്പം വലിയ വെല്ലുവിളിയാണ് കട്ടയാകുന്ന സിമന്റ് എവിടെ സംസ്കരിക്കുമെന്ന കാര്യം. ഇതും വ്യാപാരികളുടെ ഉത്തരവാദിത്വമായിരിക്കുകയാണ്. ലോക്‌ഡൗൺ ഇളവുകൾ ബാധകമല്ലാത്ത കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സംസ്ഥാനത്തെ മൂന്നിലൊന്ന് സിമന്റ് ശേഖരവും. 30 ദിവസം കഴിയുന്നതോടെ സിമന്റ് കട്ടപിടിച്ചു തുടങ്ങും. ആദ്യം സ്റ്റോക്ക് ചെയ്ത രണ്ടു ലക്ഷത്തോളം ചാക്ക് സിമന്റാണ് ഇപ്പോൾ നശിച്ചിരിക്കുന്നത്. ദിവസം കഴിയുന്തോറും ബാക്കിയുള്ളവയും നശിക്കുന്ന സാഹചര്യമാണ്.നഷ്ടപരിഹാരം വേണംകട്ടപിടിച്ചു നശിക്കുന്ന സിമന്റിന് ആനുപാതികമായ സഹായധനം വ്യാപാരികൾക്കു നൽകണം. ഇത് സംസ്കരിക്കാനുള്ള സഹായവും സർക്കാർ നൽകണം. സിമന്റ് കടകൾ തുറക്കുന്ന കാര്യത്തിൽ എത്രയുംവേഗം ഉത്തരവിറക്കണം. - സിറാജുദ്ദീൻ ഇല്ലത്തൊടി (ജന. സെക്ര., കേരള സംസ്ഥാന സിമന്റ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ)


from mathrubhumi.latestnews.rssfeed https://ift.tt/34ZDqyR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages