ഹൈദരാബാദ്: കൊറോണവൈറസിനെതിരായുള്ള പോരാട്ടത്തിൽ ഐക്യം വിളിച്ചോതുന്നതിനായി ഞായറാഴ്ച രാത്രി വൈദ്യുതി വളിക്കുകളണച്ച് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ തെലങ്കാനയിലെ ബിജെപി എംഎൽഎ രാജാ സിങ് ഈ ആഹ്വാനം ഏറ്റെടുത്തത് അണികളേയും കൂട്ടി പന്തം കത്തിച്ച് നിരത്തിലിറങ്ങിയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാണ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. ചൈന വൈറസ് ഗോബാക്ക് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു അണികളെ ഒപ്പംകൂട്ടിയുള്ള രാജാ സിങിന്റെ പ്രതിഷേധം. തെലങ്കാനയിലെ ഗോഷ്മഹൽ മണ്ഡലത്തിലെ പ്രതിനിധിയാണ് ഇയാൾ. ഇരുപതോളം പേരും എംഎൽഎക്കൊപ്പം പ്രകടനത്തിൽ അണിനിരന്നു. വീടുകൾക്ക് മുന്നിൽ പാത്രങ്ങളും കൊട്ടിയും കൈയടിച്ചും ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകരെ അഭിവാദ്യം ചെയ്യണമെന്ന് നേരത്തെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോൾ യുപിയിലെ പിലിഭിത്തിൽ ഘോഷയാത്ര നടത്തിയത് വിവാദമായിരുന്നു. Go back go back, China virus go back. 😁😂 Is it Simon commission to go back? 😂 A cartoon, loner BJP MLA Raja Singh from Telangana 😁 pic.twitter.com/lPEJqBvixm — Santosh Addagulla (@santoshspeed) April 5, 2020 Content Highlights:Telangana BJP MLA leads protest, chanting Chinese virus go back
from mathrubhumi.latestnews.rssfeed https://ift.tt/34hOZky
via
IFTTT
No comments:
Post a Comment