കൊറോണ വൈറസ് വ്യാപനം ബോധപൂര്‍വ്വമെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരും, ചൈനയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 18, 2020

കൊറോണ വൈറസ് വ്യാപനം ബോധപൂര്‍വ്വമെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരും, ചൈനയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ലൊകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിക്ക് എതിരെ പോരാടുകയാണ്. അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഇതിനിടെ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് വ്യാപനം ബോധപൂര്‍വമെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരും. അബദ്ധത്തില്‍ സംഭവിച്ചതാണെങ്കില്‍ ആ നിലയില്‍ കാണുമെന്നും ട്രംപ് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം ഉണ്ടായപ്പോള്‍ തന്നെ ചൈന അത് നിയന്ത്രണവിധേയമാക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. അതുകൊണ്ട് ലോകം മൊത്തം മഹാമാരിയുടെ ദുരിതം അനുഭവിക്കുകയാണെന്നും ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപിക്കാന്‍ ഉണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. അവരുടെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. അമേരിക്കയും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. കോവിഡിനു കാരണമായ കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ നഗരത്തിലുള്ള വൈറസ് പഠന ലബോറട്ടറിയില്‍ നിന്നു 'ചാടി'യതാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു.

'കൊറോണ വൈറസ് വാഹകരായതു വവ്വാലുകളാണെന്നാണു പറയപ്പെടുന്നതെങ്കിലും ആ ഇനം വവ്വാലുകള്‍ വുഹാനിലെ പ്രദേശത്തില്ല. ചന്തയില്‍ വിറ്റിരുന്നുമില്ല. ഇന്റലിജന്‍സ് വിശകലനം നടക്കുകയാണ്. സത്യം പുറത്തു കൊണ്ടുവരും'– ട്രംപ് പറഞ്ഞു. വൈറോളജി ലാബില്‍ ഇന്റേന്‍ഷിപ് ചെയ്തിരുന്ന യുവതിക്ക് വൈറസ് ബാധിക്കുകയും അവരുമായി കൂടിക്കണ്ട കൂട്ടുകാരനിലേക്ക് പടരുകയും ചെയ്തുവെന്നാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. വുഹാനിലെ ലാബിനുള്ള ധനസഹായം നിര്‍ത്തുമെന്നും ട്രംപ് അറിയിച്ചു.



from mangalam.com https://ift.tt/3ahmULn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages