ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ കൊറോണ പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത വാക്സിൻ വ്യാഴാഴ്ച മുതൽ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങുമെന്ന് യു.കെ.അറിയിച്ചു. കഴിഞ്ഞ ആഴ്ച ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഒരു വെർച്വൽ പത്രസമ്മേളനത്തിൽ സൂപ്പർ ഫാസ്റ്റ് വാക്സിൻ വാഗ്ദാനം ചെയ്തിരുന്നു. സെപ്റ്റംബറോടെ ഈ വാക്സിൻ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഈ ഗവേഷക സംഘത്തെ നയിക്കുന്ന പ്രഫസർ സാറ ഗിൽബേർട്ട് പറയുന്നത് അവരുടെ ChAdOx1 വാക്സിൻ SARS-CoV-2 എന്ന കൊറോണ വൈറസിനെതിരെ പ്രവർത്തിക്കാൻ കഴിയുമെന്നാണ്. ഓക്സ്ഫോർഡ് ഗവേഷണ സംഘത്തിന് അവരുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് സർക്കാർ 20 ദശലക്ഷം പൗണ്ട് ധനസഹായം നൽകുമെന്ന് യു.കെ ആരോഗ്യ സെക്രട്ടറി അറിയിച്ചു. മാർച്ചിൽ 2.2 ദശലക്ഷം യുകെ സർക്കാർ പ്രൊഫ.ഗിൽബേർട്ടിന് നൽകിയിരുന്നു. വാക്സിന്റെ പരിശോധനക്കായി 500 ഓളം സന്നദ്ധപ്രവർത്തകരെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ചെടുത്ത ഈ വാക്സിൻ ഒരു അഡെനോവൈറസ് വാക്സിൻ വെക്ടറാണ്. അഡെനോവൈറൽ വെക്ടറുകൾ ആയിരക്കണക്കിന് ആളുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ട്. ഒരാഴ്ച മുതൽ 90 വയസ്സ് വരെയുള്ള കാലഘട്ടത്തിലെ 10 വ്യത്യസ്ത രോഗികളിൽ ഇത് പ്രയോഗിക്കും. ദീർഘകാലടിസ്ഥാനത്തിൽ കൊറോണവൈറസിനെ പരാജയപ്പെടുത്താനുള്ള ഒരു മാർഗം വാക്സിൻ മാത്രമായിരിക്കുമെന്നും സംഘത്തിലെ ഒരു ഗവേഷകൻ പറഞ്ഞു. Content Highlights:Oxford University to start COVID-19 vaccine human trials from April 23
from mathrubhumi.latestnews.rssfeed https://ift.tt/3bsA4qv
via
IFTTT
No comments:
Post a Comment