ന്യൂയോർക്ക്: ലോകം കൊറോണ ഭീതിയിൽ മുൾമുനയിൽ നിൽക്കുമ്പോൾ മൃഗങ്ങൾക്കും വൈറസിൽ നിന്ന് രക്ഷയില്ലാതാകുന്നുവെന്ന് റിപ്പോർട്ടുകൾ. ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന കടുവയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്നതാണ് അമേരിക്കയിൽ നിന്ന് വരുന്ന വാർത്ത. നാലുവയസുള്ള മലയൻ പെൺ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം മൃഗശാല അധികൃതരെ ആശങ്കയിലാക്കി മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കൻ പുലികളിലും രോഗലക്ഷണം പ്രകടമായിട്ടുണ്ട്. കടുവയിലേക്ക് രോഗം പകർന്നത്മൃഗശാല ജീവനക്കാരിൽ നിന്നാകാമെന്നാണ് നിഗമനം. മാർച്ച് മധ്യത്തോടെ മൃഗശാല രോഗപ്പകർച്ച തടയുന്നതിനായി അടച്ചിട്ടിരുന്നതാണ്. അതേസമയം കടുവയിൽ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവർക്ക് അധികൃതർ സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ചൈനയിലെ വളർത്ത് പൂച്ചകളിൽ രോഗം സ്ഥിരീകരിച്ചത് വാർത്തയായിരുന്നു. ഒരുമിച്ച് പാർപ്പിക്കുന്ന പൂച്ചകളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് രോഗം പകരുമെന്നും തെളിഞ്ഞിരിന്നു. ഇതിന് പുറമെയാണ് രോഗം വ്യാപകമായി പടർന്നുപിടിച്ച അമേരിക്കയിൽ നിന്ന് സമാനമായ വാർത്ത പുറത്തുവരുന്നത്. Content Highlights:Tiger tests positive for coronavirus at Bronx Zoo
from mathrubhumi.latestnews.rssfeed https://ift.tt/2V0ycy2
via
IFTTT
No comments:
Post a Comment