എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു പരീക്ഷകള്‍ മേയ്‌ മൂന്നാം വാരം നടത്താന്‍ ആലോചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 21, 2020

എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു പരീക്ഷകള്‍ മേയ്‌ മൂന്നാം വാരം നടത്താന്‍ ആലോചന

തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന്‌ മാറ്റിവച്ച എസ്‌.എസ്‌.എല്‍.സി., പ്ലസ്‌ ടു പരീക്ഷകള്‍ മേയ്‌ മൂന്നാം വാരം നടത്താനുള്ള സാധ്യത വിദ്യാഭ്യാസ വകുപ്പ്‌ പരിശോധിക്കുന്നു. അതേസമയം, സര്‍വകലാശാലാ പരീക്ഷകള്‍ മേയ്‌ 11-നു തുടങ്ങാനുള്ള സാധ്യത കുറയുന്നു.
ലോക്ക്‌ഡൗണിനു ശേഷം പരീക്ഷാത്തീയതികള്‍ അതത്‌ സര്‍വകലാശാലകള്‍ തീരുമാനിക്കും. ഇക്കാര്യത്തില്‍ ഉന്നതവിദ്യാഭ്യസ വകുപ്പിന്റെ നിര്‍ദേശം സര്‍വകലാശാലകള്‍ക്കു ലഭിച്ചു.
സംസ്‌ഥാനത്ത്‌ കോവിഡ്‌ വ്യാപനം കുറഞ്ഞുതുടങ്ങുകയും ഏഴ്‌ ജില്ലകളില്‍ ലോക്ക്‌ഡൗണില്‍ ഇളവ്‌ നല്‍കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷാ കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയത്‌. സാമൂഹിക അകലം കര്‍ശനമായി പാലിച്ച്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ രാവിലെയും പ്ലസ്‌ ടു പരീക്ഷ ഉച്ചയ്‌ക്കും നടത്താനാണ്‌ നിലവിലെ ധാരണ.
സംസ്‌ഥാനത്തിനു പുറത്ത്‌ ലക്ഷദ്വീപിലും ഗള്‍ഫിലും പലയിടങ്ങളും കേരള സിലബസ്‌ പഠിപ്പിക്കുന്ന സ്‌കൂളുകളുണ്ട്‌. അവിടുത്തെ സാഹചര്യം കൂടി പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. അതേസമയം, പ്ലസ്‌ വണ്‍ പരീക്ഷ നീട്ടിവയ്‌ക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌.



from mangalam.com https://ift.tt/3eI4AhS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages