ന്യൂയോർക്ക്: കൊറോണ മഹാമാരിയെ തുടർന്ന് പതിനായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറി ഫ്രാൻസ്. ഇന്നലെ മാത്രം ഫ്രാൻസിൽ 1,417 പേർ മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി, സ്പെയിൻ, യുഎസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളിൽ മരണം റിപ്പോർട്ട് ചെയ്തത്. യുഎസിൽ റെക്കോർഡ് മരണ നിരക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1,970 ജീവനുകൾ യുഎസിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കവർന്നു. ഒരു ദിവസത്തിനിടെ മരിക്കുന്നവരുടെ എണ്ണത്തിൽ ഇത് റെക്കോർഡാണ്. ന്യൂയോർക്കിൽ മാത്രം 731 മരണമുണ്ടായിട്ടുണ്ട്. യുഎസിൽ മൊത്തം മരിച്ചവരുടെ എണ്ണം 12,841 ആയി. 33,331 പേരിൽ 24 മണിക്കൂറിനിടെ രോഗം എത്തിയിട്ടുണ്ട്. ഇതോടെ യുഎസിലെ മൊത്തം രോഗികളുടെ എണ്ണം നാല് ലക്ഷംകടന്നു. കഴിഞ്ഞ അഞ്ചുദിവസം താഴ്ന്നിരുന്ന സ്പെയിനിലെ മരണനിരക്കിൽ ചൊവ്വാഴ്ച നേരിയ വർധനവ് ഉണ്ടായി. 704 മരണങ്ങൾ സ്പെയിനിൽ റിപ്പോർട്ട് ചെയ്തു. ആകെ മരണം 14,045 ആയി. ഇറ്റലിയിൽ 604 മരണങ്ങളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 17,127 ആയിട്ടുണ്ട്. യുകെയിൽ ഇന്നലത്തെ 786 മരണങ്ങളടക്കം ആകെ മരിച്ചവരുടെ എണ്ണം 6159 ആയി. തിങ്കളാഴ്ച വൈകീട്ടോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില ഗുരുതരമായി തുടരുകയാണ്. ബെൽജിയത്തിൽ 24 മണിക്കീറിനിടെ 403 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെൽജിയത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം മരണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ ഇതുവരെ 2035 പേർ മരിച്ചിട്ടുണ്ട്. ലോകത്തെമ്പാടുമായി മരിച്ചവരുടെ എണ്ണം 82,023 ആയിട്ടുണ്ട്. 1,430,528 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. അതിൽ 301,828 പേർ രോഗമുക്തരായി. Content Highlights:France coronavirus death toll tops 10,000;US reports most deaths recorded in a single day
from mathrubhumi.latestnews.rssfeed https://ift.tt/2JRyVw8
via
IFTTT
No comments:
Post a Comment