കൊറോണ വൈറസ് കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഒരു വിഭാഗമാണ് പോലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ തടഞ്ഞും ഉപദേശം നല്‍കിയും വേണ്ടിവന്നാല്‍ നടപടി സ്വീകരിച്ചും നാടിനെ സംരക്ഷിക്കുന്ന സമയം സമയത്ത് ആഹാരം പോലും അവര്‍ക്ക് ലഭിക്കാറില്ല. ഇത്തരത്തില്‍ പോലീസിന്റെ സേവനം മനസിലാക്കി അവര്‍ക്കായി കൂള്‍ഡ്രിംഗ്‌സ് വാങ്ങി നല്‍കുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറല്‍.
കനത്ത വെയിലില്‍ നിന്ന് തങ്ങളുടെ സേവനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി ദിവസവേതനക്കാരിയായ അവര്‍ക്ക് രണ്ട് കുപ്പി കൂള്‍ഡ്രിംങ്‌സ് വാങ്ങി നല്‍കുന്നു. യുവതിയോട് വിവരങ്ങള്‍ അന്വേഷിച്ച ഒരു പൊലീസുകാരന്‍ വരുമാനം എത്രയുണ്ടെന്ന് ചോദിക്കുന്നുണ്ട്. മാസം 3500 രൂപയെന്ന് അവര്‍ മറുപടി നല്‍കുന്നു. തെലുഗു ഭാഷയിലാണ് വിഡിയോയിലെ സംഭാഷണങ്ങള്‍.
എന്നാല്‍ ഇവരുടെ കൈയ്യില്‍ നിന്നും ഉപഹാരം വാങ്ങാതെ പൊലീസുകാര്‍ തങ്ങള്‍ക്ക് ലഭിച്ച് ഒരു കുപ്പി ജ്യൂസ് ഇവര്‍ക്ക് സമ്മാനിക്കുന്നതും കാണാം. 1.30 മിനിട്ട് മാത്രമുള്ള വിഡിയോ ഇതിനകം വൈറലായിക്കഴി!ഞ്ഞു.
It is visuals like these during the lockdown that restore our faith in humanity. Truly appreciate her spirit of giving and that priceless, pure-hearted smile. pic.twitter.com/FrINll7smJ— Lokesh Nara #StayHomeSaveLives (@naralokesh) April 15, 2020
from mangalam.com https://ift.tt/3eyVdks
via IFTTT
No comments:
Post a Comment