ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു: മരണം 2.34 ആയി, അമേരിക്കയില്‍ വീണ്ടും രണ്ടായിരത്തിനടുത്ത് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 30, 2020

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു: മരണം 2.34 ആയി, അമേരിക്കയില്‍ വീണ്ടും രണ്ടായിരത്തിനടുത്ത് മരണം

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം പിന്നിട്ടു. ഇതുവരെ 3,308,035 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 2,34,099 ആയി. ഇതുവരെ 1,039,182 പേര്‍ രോഗമുക്തരായിട്ടുണ്ട്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നതും കോവിഡ് മൂലം ജീവന്‍ നഷ്ടമായിരിക്കുന്നതും. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടായിരത്തിനടുത്ത് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 1,095,023 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചപ്പോള്‍ മരണം 63,856 കവിഞ്ഞിരിക്കുകയാണ്.

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 40 ശതമാനത്തോളം ന്യൂയോര്‍ക്കിലാണ്. ന്യൂയോര്‍ക്കില്‍ ഇതുവരെ മരണം 23,780 ആയി. ന്യൂജേഴ്‌സി(7,228), മിഷിഗണ്‍(3,789), കാലിഫോര്‍ണിയ(1,968) എന്നിവിടങ്ങളിലും മരണനിരക്ക് കൂടിവരികയാണ്.

അതേസമയം ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മരണനിരക്ക് കുറഞ്ഞുവരുമ്പോള്‍ യൂറോപിലെ രണ്ടാമത്തെ ഉയര്‍ന്ന മരണസംഖ്യയുള്ള രാജ്യമായി ബ്രിട്ടന്‍. 26,771 പേരാണ് കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മരണപ്പെട്ടത്. ഇറ്റലിയില്‍ ഇതുവരെ 27,967 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 24,376 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടു രാജ്യങ്ങളിലായി പുതിയതായി രോഗ ബാധ ഉണ്ടാകുന്നവരുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ട്. സ്‌പെയിനില്‍ മരണം 24,543 ആയി. ജര്‍മ്മനിയില്‍ മരണസംഖ്യ 6,623 ആയി. ബ്രസീല്‍(6,006), ബെല്‍ജിയം(7,594) നെതര്‍ലണ്ട്‌സ്(4,795) എന്നിവിടങ്ങളിലും മരണസംഖ്യ ഉയരുകയാണ്.



from mangalam.com https://ift.tt/3bWlkQE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages