കൊറോണ കാലത്ത് പണം കണ്ടെത്താന്‍ 30,000 കോടിക്ക് പട്ടേല്‍ പ്രതിമ വില്‍ക്കുന്നു എന്ന് വ്യാജ പരസ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 5, 2020

കൊറോണ കാലത്ത് പണം കണ്ടെത്താന്‍ 30,000 കോടിക്ക് പട്ടേല്‍ പ്രതിമ വില്‍ക്കുന്നു എന്ന് വ്യാജ പരസ്യം

അഹമ്മദാബാദ്: കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർദാർ പട്ടേൽ പ്രതിമ വിൽക്കുന്നു എന്ന പരസ്യം നൽകിയയാൾക്കെതിരേ പോലീസ് എഫ്ഐആർ. 2018 ൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പട്ടേൽ പ്രതിമയുടെ ഉയരം 182 മീറ്ററാണ്. ലോകത്തിലെ തന്നെ ഉയരമുള്ള പ്രതിമയായാണ് കണക്കാക്കപ്പെടുന്നത്. കൊറോണയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിമ 30,000കോടിക്ക് വിൽക്കുന്നു എന്ന തരത്തിലാണ് വ്യാജ പരസ്യം നൽകിയത്. "അജ്ഞാതനായ ഏതോ ഒരാൾ ശനിയാഴ്ചയാണ് പ്രതിമ വിൽക്കുന്നു എന്ന തരത്തിൽ ഒഎൽഎക്സിൽ പരസ്യം കൊടുത്തത്. രാജ്യത്ത് കൊറോണ പടർന്നു പിടിച്ച സാഹചര്യത്തിൽ ആശുപത്രികളുണ്ടാക്കാനും മറ്റുമുള്ള സൗകര്യങ്ങൾ പ്രതിമ 30,000 കോടി രൂപക്ക് വിൽക്കുന്നതിലൂടെ കണ്ടെത്താനാകുമെന്ന് പറഞ്ഞാണ് വിൽപനയ്ക്ക് വെച്ചത്", പോലീസ് പറയുന്നു. പത്ര വാർത്തയെ തുടർന്നാണ് പട്ടേൽ പ്രതിമ അധികൃതർ ഇക്കാര്യം അറിയുന്നത്. തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. വഞ്ചനയ്ക്കും കൃത്രിമം കാണിച്ചതിനും കേസെടുത്തിട്ടുണ്ടെന്ന്പോലീസ് ഉദ്യോഗസ്ഥൻ പിടി ചൗധരി അറിയിച്ചു. വെബ്സൈറ്റിൽ നിന്ന്പരസ്യം പിന്നീട് നീക്കം ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള വസ്തു വിൽക്കാൻ പറ്റില്ലെന്നിരിക്കെ ഒഎൽഎക്സിൽ ഇത്തരത്തിൽ പരസ്യം നൽകിയത് സർക്കാരിനെ അപമാനിക്കാനാണെന്ന്സ്മാരകവുമായി ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു.സർദാർ പട്ടേലിനെ നെഞ്ചേറ്റുന്ന കോടിക്കണക്കിനാളുകളുടെ വികാരത്തെ ഇത്തരം പരസ്യങ്ങൾ വ്രണപ്പെടുത്തുമെന്നും അവർകൂട്ടിച്ചേർത്തു. content highlights:OlX Ad Seeks 30,000 Crores For Statue Of Unity To Fight against Corona


from mathrubhumi.latestnews.rssfeed https://ift.tt/2RbvmF9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages