വണ്ടിനിറയെ മദ്യവുമായി 300 ലോറികൾ: ഡ്രൈവര്‍മാര്‍ കാവൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 19, 2020

വണ്ടിനിറയെ മദ്യവുമായി 300 ലോറികൾ: ഡ്രൈവര്‍മാര്‍ കാവൽ

തിരുവനന്തപുരം: മദ്യശാലകൾ പൂട്ടിയതോടെ ബിവറേജസ് കോർപ്പറേഷന്റെ സംഭരണകേന്ദ്രങ്ങൾ നിറഞ്ഞു. മദ്യവുമായെത്തിയ 300 ലോറികൾ 23 വേർഹൗസുകളിൽ നിർത്തിയിരിക്കുകയാണ്. വേർഹൗസ് വളപ്പുകളിൽ സൗകര്യമില്ലാത്തതിനാൽ റോഡിരികിലും വാഹനങ്ങളുണ്ട്. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ കിടക്കുന്ന ലോറികളിൽനിന്ന് മദ്യം മോഷണം പോകുന്നുണ്ട്. മോഷണം തടയാൻ ഡ്രൈവർമാർ കാവലിരിക്കുകയാണ്.ബിവറേജസ് കോർപ്പറേഷന്റെ വേർഹൗസുകളിലെല്ലാം സംഭരണശേഷിയുടെ പരമാവധി മദ്യം ശേഖരിച്ചു. ഇനി ഇറക്കാനാകില്ല. അപ്രതീക്ഷിതമായി മദ്യശാലകൾ അടച്ചതാണ് വിതരണം താളംതെറ്റിച്ചത്. വേർഹൗസുകളിലെ ലോഡ് തീരുന്നമുറയ്ക്ക് ഡിസ്റ്റിലറികളിൽനിന്നാണ് ഇവയെത്തിച്ചിരുന്നത്. ഇതിന് പ്രത്യേക പെർമിറ്റ് എക്‌സൈസിൽനിന്ന് എടുക്കണം. വിൽപ്പനയ്ക്കനുസൃതമായി ലോഡ് എത്തിക്കുന്നതാണ് പതിവ്. വിൽപ്പന മുൻകൂട്ടിക്കണ്ട് സ്റ്റോക്കെത്തിക്കുന്ന പ്രവണത മദ്യക്കമ്പനികൾക്കുണ്ട്. വിപണിയിൽ ബ്രാൻഡ് കിട്ടാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണിത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ബാറുകളിലേക്കും ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിലേക്കുമുള്ള മദ്യനീക്കം നിലച്ചു. വേർഹൗസിൽ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഇറക്കാൻ ഊഴംകാത്തുനിന്ന ലോറികൾ പെരുവഴിലായി. ഓരോ ഗോഡൗണിലും 25-35 ലോറികൾ ലോഡ് ഇറക്കാൻ കഴിയാതെ കിടക്കുന്നുണ്ട്. പെർമിറ്റ് വ്യവസ്ഥപ്രകാരം അനുമതിയുള്ള വേർഹൗസിൽ മാത്രമേ ഇറക്കാൻ കഴിയൂ. ലോക്ഡൗൺ തുടങ്ങിയശേഷവും മദ്യവുമായി ലോറികൾ എത്തിയിരുന്നു. ഇവ തിരിച്ചയയ്ക്കാൻ ബിവറേജസ് അധികൃതർ തീരുമാനിച്ചെങ്കിലും അപ്രായോഗികമായതിനാൽ ഉപേക്ഷിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2yqdFLG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages