കോവിഡ് രോഗിക്ക് ദിവസച്ചെലവ് 25,000 രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 2, 2020

കോവിഡ് രോഗിക്ക് ദിവസച്ചെലവ് 25,000 രൂപ

തിരുവനന്തപുരം: കൊറോണ ബാധിതരെ ചികിത്സിക്കാൻ സർക്കാരിന് വേണ്ടിവരുന്നത് കോടികൾ. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ചികിത്സ പൂർണമായും സൗജന്യമാണെങ്കിലും രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ള ഒരാൾക്ക് ദിവസം 20,000 രൂപമുതൽ 25,000 രൂപവരെ സർക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് വിലയിരുത്തൽ. രോഗം മൂർച്ഛിച്ചവരെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റുകയും വെന്റിലേറ്റർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുകയും വേണ്ടിവന്നാൽ ഇത് അരലക്ഷം കടക്കും. കോവിഡിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരാണെങ്കിൽ അതിനുള്ള മരുന്നും ചികിത്സച്ചെലവും വേറെ. രോഗം കടുത്തില്ലെങ്കിൽപോലും ആശുപത്രി വിടാൻ കുറഞ്ഞത് 14 ദിവസമെങ്കിലും വേണ്ടിവരും. 1. ശ്രവപരിശോധന 4500 രൂപരോഗം സംശയിക്കുന്നവരുടെ ശ്രവപരിശോധനയ്ക്ക് 4500 രൂപവരെ. പരിശോധനാ കിറ്റിന് മാത്രം 3000 രൂപ 2. ആംബുലൻസ്രോഗമുണ്ടെന്ന് കണ്ടെത്തിയാൽ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നതും സർക്കാർ ചെലവിലാണ് 3. ആന്റീബയോട്ടിക്കുകൾരോഗലക്ഷണങ്ങൾക്ക് നൽകുന്ന ആന്റീബയോട്ടിക്കുകളുടെ വീര്യം കൂടുന്നതിനനുസരിച്ച് വിലയും കൂടും. ആയിരം രൂപയോ അതിനുമുകളിലോ പൊതുവിപണിയിൽ വിലവരുന്ന ആന്റീബയോട്ടിക്കുകളാണ് പലർക്കും നൽകേണ്ടിവരുന്നത്. മുറിവാടകയടക്കമുള്ള ചെലവ് കണക്കാക്കിയാൽ ചെലവ് ഇനിയുമേറും. 4. ഐ.സി.യു.രോഗം മൂർച്ഛിക്കുന്നവരെ വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു.വിലേക്ക് മാറ്റുന്നത്. മുഴുവൻ സംവിധാനങ്ങളുമുള്ള വെന്റിലേറ്റർ ഉപയോഗത്തിന് ദിവസം 20,000-25,000 രൂപവരെ ചില സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നുണ്ട് 5. പി.പി.ഇ. കിറ്റ്ഐ.സി.യു.വിൽ നിയോഗിച്ചിട്ടുള്ള ഡോക്ടർമാരും മറ്റും ഉപയോഗിക്കുന്ന സുരക്ഷാ (പി.പി.ഇ.) കിറ്റിന് 600 മുതൽ 1000 രൂപവരെയാണ് വില. നാലു മണിക്കൂർ ഇടവേളയിൽ ഈ സുരക്ഷാവസ്ത്രങ്ങൾ ഊരി മാർഗനിർദേശങ്ങൾക്കനുസരിച്ച് നശിപ്പിച്ചുകളയണം. രോഗികളുടെയും ജീവനക്കാരുടെയും എണ്ണമനുസരിച്ച് 200 കിറ്റെങ്കിലും ഐ.സി.യു.വിൽ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2xJVIY6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages