സർക്കാർ ഓഫീസുകളെല്ലാം 21 മുതൽ തുറന്നേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 15, 2020

സർക്കാർ ഓഫീസുകളെല്ലാം 21 മുതൽ തുറന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും 21 മുതൽ പ്രവർത്തിച്ചേക്കും. അടച്ചിടൽ അവസാനിക്കുന്നതുവരെ മൂന്നിലൊന്ന് ജീവനക്കാർ മാത്രമായിരിക്കും ഹാജരാവുക. ശനിയാഴ്ച അവധിയായിരിക്കും. ഇതുവരെ അവശ്യസർവീസ് വിഭാഗങ്ങളിലെ ഓഫീസുകൾ മാത്രമാണ് നിയന്ത്രണങ്ങളോടെ പ്രവർത്തിച്ചത്. കേന്ദ്രത്തിന്റെ അടച്ചിടൽ മാർഗനിർദേശമനുസരിച്ച് സംസ്ഥാനത്തെ പൊതുഭരണവകുപ്പ് തയ്യാറാക്കിയ കരടുനിർദേശങ്ങൾ വ്യാഴാഴ്ച മന്ത്രിസഭായോഗം ചർച്ച ചെയ്യും. സർക്കാർ ഓഫീസുകൾ പരിമിതമായ ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി അല്ലെങ്കിൽ സമാനതസ്തികയിലുള്ള ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ഹാജരാകണം. മറ്റ് തസ്തികകളിൽ മൂന്നിലൊന്ന് ജീവനക്കാർ മതി. എന്നാൽ പൊതുഗതാഗതത്തിന് വിലക്കുണ്ട്. സ്വകാര്യവാഹനത്തിലാണെങ്കിലും ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്രചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതിനാൽ മൂന്നിലൊന്ന് ജീവനക്കാർ എല്ലാ ഓഫീസിലും എത്തുന്നത് ഉറപ്പാക്കാനാവില്ല. അതിനാൽ അതത് ജില്ലകൾക്കുള്ളിലെ ജീവനക്കാരെ നിയോഗിക്കേണ്ടിവരും. ഇതേക്കുറിച്ചും തീരുമാനമെടുക്കേണ്ടിവരും. ഹോട്ട്സ്പോട്ടുകൾ പുനർനിർണയിക്കാൻ ആവശ്യപ്പെടും സംസ്ഥാനത്തെ കോവിഡ് ഹോട്ട്സ്പോട്ടുകൾ പുനർനിർണയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് മന്ത്രിസഭ ചർച്ചചെയ്യും. കേരളത്തിൽ ഏഴു ജില്ലകളാണ് ഹോട്ട്സ്പോട്ടുകൾ. രോഗബാധയുടെ വ്യാപ്തി കണക്കിലെടുത്താണ് ഹോട്ട്സ്പോട്ടുകൾ നിർണയിക്കുന്നത്. എന്നാൽ കേരളത്തിൽ രോഗബാധ കുറഞ്ഞ സ്ഥിതിക്ക് ഹോട്ട്സ്പോട്ടുകളുടെ എണ്ണം കുറയേണ്ടതുണ്ട്. Content Highlight; Coronavirus; All government offices will be open from 21st


from mathrubhumi.latestnews.rssfeed https://ift.tt/3bfl4fc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages