കോവിഡ് ബാധിതര്‍ 20 ലക്ഷത്തോടടുക്കുന്നു, മരണം 1.19 ലക്ഷം കടന്നു, യുഎസ്സില്‍ മരണം 23,604 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 13, 2020

കോവിഡ് ബാധിതര്‍ 20 ലക്ഷത്തോടടുക്കുന്നു, മരണം 1.19 ലക്ഷം കടന്നു, യുഎസ്സില്‍ മരണം 23,604

വാഷിങ്ടൺ: ലോകത്ത് കൊറോണ ബാധിരായവരുടെ എണ്ണം 19.18ലക്ഷം. മരണ സംഖ്യ 1,19,483 ആയി. നിലവിൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. അമേരിക്കയിൽ 6.82 ലക്ഷം പേർ കൊവിഡ് ബാധിതരാണ്. 23,604 പേർ അമേരിക്കയിൽ മാത്രമായി മരണപ്പെട്ടിട്ടുണ്ട്. ഇന്നലെ മാത്രമായി 28,917 പേർക്കാണ് അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ കൊവിഡ് ബാധിതരായി ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചതും അമേരിക്കയിലാണ്.24 മണിക്കൂറിനിടെ 1505 പേരാണ് അമേരിക്കയിൽ മരിച്ചത്. എന്നാൽ 32,988 പേർ അമേരിക്കയിൽ രോഗവിമുക്തി നേടിയിട്ടുണ്ട്. അമേരിക്കയിൽ ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത്- 7349. ഗൾഫിൽ രോഗം ബാധിച്ച് ഇതുവരെ മരിച്ചത് 109 പേരാണ്. സ്പെയിനിൽ 547 പേർ മരിച്ചപ്പോൾ ആശങ്കയായി ബ്രിട്ടനിലും മരണനിരക്ക് ഉയരുന്നു. 717പേരാണ് ബ്രിട്ടനിൽ ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയിൽ 566 പേർ കൂടി ഇന്നലെ മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 20,000 കടന്നു. ലോകത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 4.43 ലക്ഷം കടന്നു. ലോകത്ത്തന്നെ ഏററവും കൂടുതൽ കൊറോണ ടെസ്റ്റുകൾ നടത്തിയ രാജ്യം അമേരിക്കയാണ്. ഇതും അമേരിക്കയിൽ സ്ഥിരീകരിച്ച കൊറോണ കേസുകൾ കൂടാനുള്ള കാരണമാണ്. അമേരിക്ക(29.38ലക്ഷം), ഇറ്റലി-10.5ലക്ഷം, ജർമ്മനി -13.2 ലക്ഷം വീതം ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ സ്ഥിരീകരിച്ച കേസുകളും മരണനിരക്കും സ്പെയിൻ 1.70ലക്ഷം, 17,756 ഇറ്റലി 1.60ലക്ഷം, 20,465 ഫ്രാൻസ്- 1.37 ലക്ഷം, 14,986 ജർമ്മനി 1.30 ലക്ഷം , 3,194 യുകെ 89,570, 11347 ചൈന 83,213, 3345 ഇറാൻ 73,303, 4585 തുർക്കി 61,049, 1296 ഏറ്റവും കൂടുതൽ പേർ മരിച്ചത് അമേരിക്കയിലാണെങ്കിൽ ഇറ്റലിയാണ് മരണനിരക്കിൽ മുന്നിൽ.12.7 % ആണ് ഇറ്റലിയുടെ മരണനിരക്ക്. യുകെ(12.5), ബെൽജിയം(12.1), ഫ്രാൻസ്(10.8), നെതർലാൻഡ്സ്(10.7), സ്പെയിൻ(10.3), ഇറാൻ(6.2) ചൈന(4), അമേരിക്ക(4) ജർമ്മനി(2.4) എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളുടെ മരണനിരക്ക്. content highlights:Corona Virus Updates till 14 April morning, Covid death Worldwide


from mathrubhumi.latestnews.rssfeed https://ift.tt/34JNdJf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages