ഹൈദരാബാദ്: ഇരട്ട ഗര്‍ഭപാത്രമുള്ള 19 കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അപൂര്‍വ്വ ശരീരികാവസ്ഥയിലുള്ള പെണ്‍കുട്ടിയാണ് അമ്മയായത്. ഞായറാഴ്ച നടത്തിയ രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഹൈദരാബാദിലൈ എപി പ്രകാശം ജില്ലയിലെ കരിംനഗര്‍ സ്വദേശിനിക്കാണ് ഇരട്ട ഗര്‍ഭപാത്രം എന്ന അപൂര്‍വ്വ അവസ്ഥ ഉണ്ടായത്. കഴിഞ്ഞ ദിവസം ഗര്‍ഭസ്ഥശിശുവിനെ വഹിക്കുന്ന ഗര്‍ഭപാത്രം യുവതിയുടെ മറ്റേ ഗര്‍ഭപാത്രത്തിലുണ്ടാക്കിയ സമ്മര്‍ദ്ദം മൂലം യുവതിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതേ തുടര്‍ന്ന് യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ശസ്ത്രക്രിയ നടത്താനായി രണ്ട് ലക്ഷം രൂപയാണ് ആശുപത്രി ആവശ്യപ്പെട്ടത്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന യുവതിയുടെ കുടുംബത്തിന് ഈ തുക കണ്ടെത്താനായില്ല. യുവതിയുടെ അവസ്ഥ ആരോഗ്യമന്ത്രി ഈതാല രാജേന്ദറിന്റെ ശ്രദ്ധയില്‍ പെടുകയും
മന്ത്രി ഹുസുരാബാദ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
from mangalam.com https://ift.tt/3aaENf1
via IFTTT
No comments:
Post a Comment