കോവിഡ് മരണം 1.44 ലക്ഷം, യു.എസില്‍ 24 മണിക്കൂറിനുള്ളില്‍ 2137 മരണം; ഭീതിയൊഴിയാതെ അമേരിക്കന്‍ ജനത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 16, 2020

കോവിഡ് മരണം 1.44 ലക്ഷം, യു.എസില്‍ 24 മണിക്കൂറിനുള്ളില്‍ 2137 മരണം; ഭീതിയൊഴിയാതെ അമേരിക്കന്‍ ജനത

വാഷിങ്ടണ്‍: ലോകത്താകമാനം ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇന്നലെവരെയുള്ള കണക്കനുസരിച്ച് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,153,620 ആയി ഉയര്‍ന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്ക് പ്രകാരം 143,844 പേര്‍ ഇതുവരെ മരിച്ചു. മറ്റുരാജ്യങ്ങളില്‍ മരണനിരക്ക് കുറയുകയാണെങ്കിലും അമേരിക്കയില്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,137 പേരാണ് യുഎസില്‍ മരണപ്പെട്ടത്. ഇതുവരെ 34,580 പേര്‍ മരിച്ചു.

എന്നാല്‍, നിയന്ത്രണങ്ങളില്‍ അയവുവരുത്താനും ഒരുങ്ങുകയാണ് പ്രസിഡന്റ് ട്രംപ്. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കാനും സാധ്യതയുണ്ട്. മറ്റുരാജ്യങ്ങളിലെല്ലാം മരണനിരക്ക് ആയിരത്തില്‍ താഴെയാണ്. 6,67,801 പേര്‍ക്കാണ് യുഎസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് ലക്ഷത്തോളം രോഗികളും ന്യൂയോര്‍ക്കിലാണ്. 34ലക്ഷം പേരില്‍ കോവിഡ് പരിശോധന നടത്തി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനും കാരണമിതാണ്.

ഇറ്റലിയില്‍ 22,170 പേര്‍ മരിച്ചു. 1.37 ലക്ഷം രോഗികളുള്ള ജര്‍മനിയില്‍ മരണം 4000 പിന്നിട്ടു. ഇറ്റലിയിലും മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. സ്‌പെയ്‌നില്‍ മരണം 19,315 ആയി വര്‍ധിച്ചു. ഫ്രാന്‍സില്‍ മരണം 18,000 ത്തിലേക്ക് അടുക്കുന്നു. ബ്രിട്ടണില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മരണം 13,729 ആയി. ഇറാനിലും ബെല്‍ജിയത്തിലും മരണം 5000 ത്തിലേക്ക് അടുക്കുന്നു.



from mangalam.com https://ift.tt/2z2GC0s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages