ന്യൂയോർക്ക്: യു.എസിൽ വരാനിരിക്കുന്നത് മരണത്തിന്റെയും വേദനയുടെയും ഒരാഴ്ചയാണെന്ന് ജനങ്ങൾക്ക് വൈറ്റ് ഹൗസ് മുന്നറിയിപ്പ്നൽകിയതിന് പിന്നാലെ രാജ്യത്തെ മരണം പതിനായിരം കടന്നു. വെറും ആറാഴ്ചക്കൊണ്ടാണ് യുഎസിൽ മരണം പതിനായിരം കടന്നത്. ലക്ഷണങ്ങളില്ലാതെയുള്ള വൈറസ് ബാധ രോഗവ്യാപനം വർധിപ്പിക്കുകയാണ്. രോഗവ്യാപനത്തിന്റെ വ്യാപ്തി ഇപ്പോഴും ശരിയായി മനസ്സിലാക്കാനായിട്ടില്ലെന്ന് യു.എസ്. പൊതുജനാരോഗ്യ വിഭാഗം വ്യക്തമാക്കി. മിഷിഗണിലെ ആശുപത്രികളിൽ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ മൂന്ന് ദിവസത്തേക്ക് കൂടി മാത്രമേയുള്ളൂവെന്ന് അവിടുത്തെ ഗവർണർ മുന്നറിയിപ്പ് നൽകി. ന്യൂഓർലിയാൻസിലെ മോർച്ചറികൾ ഇതിനോടകം തിങ്ങിനിറഞ്ഞു. സഹായം വേണമെന്നും അധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടു. കൊറോണ ഏറ്റവും കൂടുതൽ ആഘാതമേൽപ്പിച്ച ന്യൂയോർക്കിൽ ഈ ആഴ്ച കൂടുതൽ മരണനിരക്കുണ്ടാകുമെന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുണ്ട്. ന്യൂയോർക്കിൽ മാത്രം അയ്യായിരത്തോളം പേർ ഇതിനോടകം മരിച്ചിട്ടുണ്ട്. 367,004 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ 19,671 പേർ മാത്രമേ രോഗമുക്തി നേടിയിട്ടുള്ളൂ. മരണം 10,817 ആയിട്ടുണ്ട്. 24 മണിക്കൂറിനിടെ 1255 പേരാണ് മരിച്ചത്. ആകെ മരണത്തിൽ ഇറ്റലിയും സ്പെയിനുമാണ് യുഎസിന് മുന്നിലുള്ളത്. ഈ രണ്ട് രാജ്യങ്ങളിലും പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും കഴിഞ്ഞ ദിവസങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്പെയിനിൽ 700 ഉം ഇറ്റലിയിൽ 636 ഉം മരണങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ ആകെ മരണം 16523 ആയി. സ്പെയിനിൽ 13341 ഉം. യുഎസ് കഴിഞ്ഞാൽ ഫ്രാൻസിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 833 മരണം ഇവിടെയുണ്ടായി. ഇതോടെ ഫ്രാൻസിലെ ആകെ മരണം 8,911 ആയി. യുകെയിൽ ഇന്നലെ 439 പേർ മരിച്ച് മൊത്തം മരണം 5373 ആയിട്ടുണ്ട്. ഇതിനിടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച പരിശോധനകൾക്ക് എന്ന പേരിലാണ് അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് എത്തിച്ചത്. ജർമനിയിൽ 226 മരണമാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ലോകത്താകമാനം കൊറോണബാധിതരുടെ എണ്ണം 1,346,566 ആയിട്ടുണ്ട്. മരണം 74,697 ആണ്. രോഗത്തിൽ നിന്ന് ഇതുവരെ 278,695 പേരാണ് മോചിതരായത്. Content Highlights:corona-US coronavirus death toll surpasses 10,000-world roundup
from mathrubhumi.latestnews.rssfeed https://ift.tt/2xT4C5O
via
IFTTT
No comments:
Post a Comment