* ലോകമെങ്ങും 9,81,425 പേര്‍ക്ക് രോഗബാധ. ആകെ മരണം 50,500.
* രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമതു യു.എസ്, ആകെ 2,27,061 പേര്‍. മരണം 5,350 പിന്നിട്ടു.
* ന്യൂയോര്‍ക്കില്‍ മാത്രം മരണം 2000 കവിഞ്ഞു.
* യു.എസില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഒരാഴ്ചകൊണ്ട് 66 ലക്ഷം.
* സ്‌പെയിനില്‍ ആകെ മരണം 10,003 ആയി. 24 മണിക്കൂറിനിടെ 950 മരണം. ആകെ രോഗികള്‍ 1,10,238.
* ഇറ്റലിയില്‍ ഇന്നലെ മരണം 760. ആകെ മരണം 13,915. ചികിത്സയിലുള്ളത് 83,049 പേര്‍. 4,053 പേര്‍ അതീവഗുരുതരാവസ്ഥയില്‍.
* ബ്രിട്ടനില്‍ ഇന്നലെ മരണം 569. ആകെ മരണം 2921. 4244 പേര്‍ക്കുകൂടി രോഗം.
* സുവര്‍ണക്ഷേത്രം ആസ്ഥാന ഗായകനും പത്മശ്രീ ജേതാവുമായ നിര്‍മല്‍ സിങ് ഖല്‍സ (62) കോവിഡ് ബാധിതനായി അന്തരിച്ചു.
* സൊമാലിയ മുന്‍പ്രധാനമന്ത്രി നുര്‍ ഹസന്‍ ഹുെസെന്‍ (83) കോവിഡ് ബാധിച്ച് ലണ്ടനില്‍ അന്തരിച്ചു.
* െവെറസ് ബാധിച്ച് ചികിത്സയിലായിരുന്ന കൊമേഡിയന്‍ എഡ്ഡി ലാര്‍ജ് (78) അന്തരിച്ചു.
* ഇസ്രയേല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.
* സെനഗലില്‍ കോവിഡ് രോഗികള്‍ക്ക് മലേറിയയ്ക്കുള്ള മരുന്ന് നല്‍കിത്തുടങ്ങി.
റോം: കോവിഡ് 19 െവെറസ് ബാധിച്ച് ലോകമെങ്ങും 9,81,425 പേര്‍ക്ക് രോഗബാധ. ആകെ മരണം 50,500. രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമതു യു.എസ്, ഇറ്റലിയില്‍ യഥാര്‍ഥത്തില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ പുറത്തുവന്ന കണക്കുകളിലും അധികമെന്നു റിപ്പോര്‍ട്ട്. സ്‌പെയിനില്‍ മരണം പതിനായിരം കടന്നു.
രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമതു യു.എസ്, ആകെ 2,27,061 പേര്‍. മരണം 5,350 പിന്നിട്ടു. ന്യൂയോര്‍ക്കില്‍ മാത്രം മരണം 2000 കവിഞ്ഞു. യു.എസില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഒരാഴ്ചകൊണ്ട് 66 ലക്ഷമായി. ഇറ്റലിയില്‍ ഇന്നലെ മരണം 760. ആകെ മരണം 13,915. ചികിത്സയിലുള്ളത് 83,049 പേര്‍. 4,053 പേര്‍ അതീവഗുരുതരാവസ്ഥയില്‍. ഇറ്റലിയിലെ യഥാര്‍ഥ മരണസംഖ്യ പതിന്മടങ്ങ് വരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
കോവിഡ് സ്ഥിരീകരിച്ചവര്‍ മരിച്ചതിന്റെ കണക്കുകളാണ് അധികവും പുറത്തുവരുന്നത്. എന്നാല്‍, രോഗം സ്ഥിരീകരിക്കാത്തവര്‍ മരിച്ചതിനുശേഷം യാതൊരുവിധ പരിശോധനകളും നടത്താന്‍ ആരോഗ്യവകുപ്പ് തയാറായിട്ടില്ലെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൃതദേഹങ്ങള്‍ പരിശോധിച്ച് സമയവും വിഭവവും കളയാനില്ലെന്നാണു സര്‍ക്കാരിന്റെ നിലപാടെന്നാണു സൂചന. മിലാനു സമീപമുള്ള കൊക്കാിയോയിലെ നഴ്‌സിങ് ഹോമില്‍ ചികിത്സയിലുണ്ടായിരുന്ന 24 രോഗികള്‍ കഴിഞ്ഞ മാസം മരണത്തിനു കീഴടങ്ങി. എന്നാല്‍, അവരുടെ മരണം സംബന്ധിച്ച് യാതൊരു പരിശോധനകളും നടന്നിട്ടില്ലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടാക്കിയ ലംബാര്‍ഡിയിലും മറിച്ചല്ല സ്ഥിതി. ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തിയതിലും ഏറെ ആളുകളാണ് അവിടെ മരിച്ചത്.
രോഗം സ്ഥിരീകരിച്ചതിനുശേഷം മരിച്ചവരെ മാത്രമാണു പലപ്പോഴും കോവിഡിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക മരണസംഖ്യയേക്കാള്‍ കൂടുതലാണു യഥാര്‍ഥ മരണസഖ്യയെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1,10,574 പേര്‍ക്കാണ് ഇറ്റലിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 13,155 പേര്‍ മരിച്ചു. 16,847 പേര്‍ക്കു രോഗം ഭേദമായി. 80,572 പേര്‍ ചികിത്സയിലുള്ളതില്‍ 4035 പേരുടെ നില ഗുരുതരമാണെന്നും ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് 19 െവെറസ് പടര്‍ന്നുപിടിച്ച സ്‌പെയിനില്‍ മരണം പതിനായിരം കടന്നു. സ്‌പെയിനില്‍ ആകെ മരണം 10,003 ആയി. 24 മണിക്കൂറിനിടെ 950 മരണം. ആകെ രോഗികള്‍ 1,10,238. മരണസംഖ്യ 10,003 ആയെന്നും സ്പാനിഷ് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് സ്‌പെയിനില്‍ ഒറ്റ ദിവസത്തിനിടെ ഇത്രയുംപേര്‍ മരിക്കുന്നത് ഇതാദ്യമാണ്.
മരിക്കുന്നവരുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ധനയുണ്ട്. ചൊവ്വാഴ്ച 849 പേരാണു മരിച്ചത്. ബുധനാഴ്ച 864 പേരും കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 8102 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,10,238 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രി സാല്‍വദോര്‍ യെല്ലാ അറിയിച്ചു. എന്നാല്‍, പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായത് ആശ്വാസകരമാണ്.
from mangalam.com https://ift.tt/3aG0Yuz
via IFTTT
No comments:
Post a Comment