ന്യൂഡല്‍ഹി : കോവിഡ് പോരാട്ടത്തില്‍ രാജ്യത്തിന് കൈത്താങ്ങായി പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ. വീരമൃത്യു വരിച്ച മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ഡിയാലിന്റെ ഭാര്യ നിതിക കൗളാണ് കോവിഡ് പോരാട്ടത്തിന് പിന്തുണയുമായി എത്തിയത്.
കോവിഡ് പ്രതിരോധത്തിന് ആയിരം പിപിഇ കിറ്റുകള്‍ നികിത സംഭാവന ചെയ്തു. ഇക്കാര്യം വ്യക്തമാക്കി നന്ദി പറഞ്ഞ് ഫരീദാബാദ് പൊലീസ് ട്വിറ്ററില്‍ കുറിപ്പും പങ്കിട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുല്‍വാമയില്‍ ഭീകരരുമായി നടന്ന വെടിവെയ്പ്പിലാണ് മേജര്‍ വിഭുതി ശങ്കര്‍ അടക്കം നാലു സൈനികര്‍ വീരമൃത്യു വരിച്ചത്. കോവിഡ് പോരാട്ടത്തില്‍ രാജ്യം മുന്നേറുമ്പോള്‍ പിന്തുണയുമായി എത്തിയ നിതികയെ അഭിനന്ദിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും രംഗത്തെത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/3eThJ89
via IFTTT
No comments:
Post a Comment