ഊരുകളിൽ ഭക്ഷ്യസാധനങ്ങൾ ചുമന്നെത്തിച്ച് എം.എൽ.എ.യും കളക്ടറും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 28, 2020

ഊരുകളിൽ ഭക്ഷ്യസാധനങ്ങൾ ചുമന്നെത്തിച്ച് എം.എൽ.എ.യും കളക്ടറും

കോന്നി: പത്തനംതിട്ട ആവണിപ്പാറ ഗിരിജൻ കോളനിയിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ.യുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസാധനങ്ങൾ നേരിട്ടെത്തിച്ച് എം.എൽ.എ.യും ജില്ലാ കളക്ടർ പി.ബി.നൂഹും. അച്ചൻകോവിലാറിനു കുറുകേ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ ചുമന്നാണ് ഇവരുടെ സംഘം കോളനിയിലെത്തിയത്. ജനമൈത്രി പോലീസ് സ്റ്റേഷനും കോന്നി ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയും ചേർന്നാണ് ഭക്ഷണസാധനങ്ങൾ ശേഖരിച്ചത്. പത്തുകിലോ അരി, ഒരുകിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകൾ കോളനിയിലെ 37 കുടുംബങ്ങൾക്കും വിതരണം ചെയ്തു. കോളനികളിൽ ഭക്ഷണമെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എം.എൽ.എ.യ്ക്കൊപ്പം കോളനിയിൽ സന്ദർശനം നടത്തിയതെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. 60 വയസ്സിനുമുകളിൽ പ്രായമുള്ള ആളുകൾക്ക് പട്ടികവർഗ വകുപ്പ് വഴി ഭക്ഷണമെത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കും ഭക്ഷണമെത്തിക്കും. കൊക്കാത്തോട് പി.എച്ച്.സി. മെഡിക്കൽ ഓഫീസർ സി.ശ്രീജയന്റെ നേതൃത്വത്തിലുള്ള നാലംഗ മെഡിക്കൽ സംഘവും കോളനിയിൽ പരിശോധന നടത്തി. എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, കോന്നി തഹസിൽദാർ-ഇൻ ചാർജ് റോസ്നാ ഹൈദ്രോസ്, ഗ്രാമപ്പഞ്ചായത്തംഗം പി.സിന്ധു, വനംവകുപ്പ് ഉദ്യോഗസ്ഥർ, കൈത്താങ്ങ് പദ്ധതി വൊളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു. Content Highlights:pathanamthitta collector p b nooh and K. U. Jenish Kumar


from mathrubhumi.latestnews.rssfeed https://ift.tt/2QQSRDi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages