കൊറോണ: യുഎഇയില്‍ ഒരു പ്രവാസിയടക്കം രണ്ടുപേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 20, 2020

കൊറോണ: യുഎഇയില്‍ ഒരു പ്രവാസിയടക്കം രണ്ടുപേര്‍ മരിച്ചു

അബുദാബി: കൊറോണ വൈറസ്ബാധിച്ച് യുഎഇയിൽ ആദ്യ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് രോഗബാധ വ്യാപകമാകുന്നത് തടയുന്നതിനായുള്ള കഠിനശ്രമങ്ങൾ നടത്തിവരുന്നതിനിടെയാണ് മരണം. യുഎഇ ആരോഗ്യമന്ത്രാലയമാണ് മരണം സ്ഥിരീകരിച്ചത്. ഒരു അറബ് പൗരനും ഏഷ്യക്കാരനായ ഒരു പ്രവാസിയുമാണ് മരിച്ചത്. 78-കാരനായ അറബ് പൗരൻ യൂറോപ്യൻ യാത്ര കഴിഞ്ഞ് വന്നതോടെയാണ് രോഗബാധിതനായത്. 59 കാരനായഏഷ്യക്കാരൻ നേരത്തെ തന്നെ ഹൃദ്രോഗം ഉൾപ്പടെയുള്ള രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. സാമൂഹ്യസമ്പർക്കത്തിൽ നിന്ന് വിട്ടുനിൽക്കുന്നതുൾപ്പടെ അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പൊതുജനങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ രണ്ട് മരണമടക്കം കൊറോണ വൈറസ്ബാധയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ഇതോടെ മൂന്ന് മരണമായി. നേരത്തെ ബഹ്റൈനിൽ ഒരാൾ മരിച്ചിരുന്നു. Content Highlights:UAE announces 2 coronavirus deaths


from mathrubhumi.latestnews.rssfeed https://ift.tt/3dgB7eg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages