അവസാനവട്ട പരിശോധന പൂര്‍ത്തിയായി ; നിര്‍ഭയാകേസ് പ്രതികളെ ഉടന്‍ തൂക്കിലേറ്റും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 19, 2020

അവസാനവട്ട പരിശോധന പൂര്‍ത്തിയായി ; നിര്‍ഭയാകേസ് പ്രതികളെ ഉടന്‍ തൂക്കിലേറ്റും

ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ട ബലാത്സംഗ കേസില്‍ നാലു പ്രതികളെയും ഉടന്‍ തൂക്കിലേറ്റും. അവസാന നടപടിക്രമങ്ങള്‍ പുലര്‍ച്ചെ നാലു മണിക്ക് തന്നെ പൂര്‍ത്തിയാക്കി. പുലര്‍ച്ചെ കുളിപ്പിച്ച് നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു, ഭക്ഷണം കൊടുത്തു. ഇഷ്ടമുള്ള ആഹാരം കഴിക്കാന്‍ നല്‍കി മതഗ്രന്ഥങ്ങള്‍ വായിപ്പിച്ചു. പത്തുമിനിറ്റ് പ്രാര്‍ത്ഥനയ്ക്ക അവസരം നല്‍കിയ ശേഷം അഞ്ചു മണിയോടെ കഴു മരത്തില്‍ എത്തിച്ചു.

നാലുപേരെയും ഒരേ സമയത്താണ് തൂക്കിലേറ്റുന്നത്. ജയില്‍ അധികൃതരും ഡോക്ടര്‍മാരും എത്തി ഇവരുടെ ശാരീരികക്ഷമത പരിശോധന നടത്തി. കഴിഞ്ഞരാത്രി കടുത്ത മാനസീക സംഘര്‍ഷമാണ് ഇവര്‍ അനുഭവിച്ചതെന്നാണ് വിവരം. തന്റെ മകനെ കാണുന്നതിനുള്ള ആഗ്രഹം അക്ഷയ് സിംഗ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അനുവദിച്ചില്ല.

ജയിലില്‍ കടുത്ത നിയന്ത്രണമാര്‍ ഏര്‍​െ​പ്പടുത്തിയിരിക്കുന്നത്. ഡല്‍ഹി പോലീസും അര്‍ദ്ധസൈനിക വിഭാഗവും എത്തിയിരുന്നു. ജയിലിന് മുന്നില്‍ വധശിക്ഷയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തീഹാര്‍ ജയിലിന് മുന്നില്‍ എത്തിയിരുന്നു.



from mangalam.com https://ift.tt/3beQAKe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages