ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ഭൂരിപക്ഷം ഭാരവാഹികളും ജോസഫിനൊപ്പം ചേരും ; പാര്‍ട്ടിയിലെ ഏഴു ജനറല്‍ സെക്രട്ടറിമാര്‍ പോയി, ആന്റണി രാജുവിനൊപ്പം ഒരാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 12, 2020

ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ഭൂരിപക്ഷം ഭാരവാഹികളും ജോസഫിനൊപ്പം ചേരും ; പാര്‍ട്ടിയിലെ ഏഴു ജനറല്‍ സെക്രട്ടറിമാര്‍ പോയി, ആന്റണി രാജുവിനൊപ്പം ഒരാള്‍

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിലെ പി.ജെ. ജോസഫ് പക്ഷത്തു ലയിച്ച് യു.ഡി.എഫിലെത്താന്‍ തയാറെടുക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പമുള്ളതു പാര്‍ട്ടിയിലെ ഏഴു ജനറല്‍ സെക്രട്ടറിമാര്‍. ഒരാള്‍ മാത്രമാണ് ഇടതുപക്ഷത്ത് തുടരുന്ന ആന്റണി രാജുവിനും ഡോ. കെ.സി. ജോസഫിനുമൊപ്പം തുടരുന്നത്.

ലയനത്തിനുള്ള പ്രമേയം ഇന്നു മൂവാറ്റുപുഴ കബനി ഓഡിറ്റോറിയത്തില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാസാക്കാനാണു തീരുമാനം. കോട്ടയത്തു ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം കോവിഡ്-19 ആശങ്ക കണക്കിലെടുത്താണു മൂവാറ്റുപുഴയിലേക്കു മാറ്റിയത്.

ജനറല്‍ സെക്രട്ടറിമാരായ മാത്യു സ്റ്റീഫന്‍, എം.പി. പോളി, ഏലിയാസ് സഖറിയ, മാത്യു കുന്നപ്പളളി, ജോര്‍ജ് കുന്നപ്പുഴ, ജോസ് വളളമറ്റം,അജിത സാബു എന്നിവരാണ് ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം വരുന്നത്. അഡ്വ എ.ജെ. ജോസഫ് മാത്രമാണ് ഇടതുമുന്നണി വിഭാഗത്തില്‍ തുടരുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലാ പ്രസിഡന്റുമാര്‍ ഫ്രാന്‍സിസിനൊപ്പമാണ്.

ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നു പ്രഖ്യാപിച്ചിട്ടുളളത് കോട്ടയം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാര്‍ മാത്രം. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലാ പ്രസിഡന്റുമാരുടെ നിലപാട് ഇന്നു സംസ്ഥാന കമ്മിറ്റി യോഗത്തോടെ വ്യക്തമാകും.

സെക്രട്ടറിമാരില്‍ ബഹുഭൂരിപക്ഷവും യു.ഡി.എഫ്. പക്ഷത്തേക്കു വരും. മുന്‍ എം.പി.യും ജനാധിപത്യ കേരള കോണ്‍ഗ്രസ് ട്രഷററുമായ വക്കച്ചന്‍ മറ്റത്തില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ തോമസ് കുന്നപ്പള്ളി, യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. െമെക്കിള്‍ ജെയിംസ്, കെ.എസ്.സി. സംസ്ഥാന പ്രസിഡന്റ് ആന്‍സണ്‍ ആന്റണി, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജാന്‍സി ബേബി തുടങ്ങിവരും ഫ്രാന്‍സിസിനൊപ്പമാണ്.

കേരളാ കോണ്‍ഗ്രസ് എക്യത്തിന്റെ ഭാഗമായി മാണി വിഭാഗത്തിലെ ജോസഫ് പക്ഷവുമായി ലയിക്കുന്നുവെന്ന പ്രമേയമാകും ഇന്ന് അംഗീകരിക്കുക. ലയന സമ്മേളനം അടുത്ത മാസമുണ്ടാകും. ജോസ് കെ. മാണിയുമായി ഇടഞ്ഞാണ് ഫ്രാന്‍സിസ് ജോര്‍ജ് ഇടതുപക്ഷത്തേക്കു പോയത്. ജോസും ജോസഫും അകന്നതോടെയാണ് അദ്ദേഹം ജോസഫിനൊപ്പം ചേര്‍ന്ന് വീണ്ടും യു.ഡി.എഫിന്റെ ഭാഗമാകുന്നത്. നേരത്തേ, ജേക്കബ് വിഭാഗത്തില്‍നിന്നു ജോണി നെല്ലൂര്‍ അടക്കമുള്ളവരും ഒപ്പമെത്തിയതോടെ ജോസഫ് കൂടുതല്‍ കരുത്തു നേടുകയാണ്.



from mangalam.com https://ift.tt/2IKCl3v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages