ന്യൂസീലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 1, 2020

ന്യൂസീലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസീലാൻഡ് സ്വന്തമാക്കി. നേരത്തെ ഏകദിനവും ന്യൂസീലാൻഡിന് ഇന്ത്യ അടിയറ വെച്ചിരുന്നു. രണ്ടാം ടെസ്റ്റിൽ 132 റൺസായിരുന്നു വിജയ ലക്ഷ്യം. ടെസ്റ്റ് മത്സരം തീരാൻ രണ്ട് ദിവസം ശേഷിക്കെ ഏഴ് വിക്കറ്റിന് ന്യൂസീലാൻഡ് ലക്ഷ്യം നേടി. തുടക്കത്തിൽ ബ്ലണ്ടലും ലാതമും നേടിയ അർധസെഞ്ചുറികളാണ് ന്യൂസീലാൻഡ് വിജയം അനായാസമാക്കിയത്. നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിലായിരുന്നു രണ്ടാമിന്നിങ്സിൽ ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. 124 റൺസിന് ഇന്ത്യ പുറത്തായി. 24 റൺസ് നേടിയ ചേതേശ്വർ പൂജാരയാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. അത്രയ്ക്ക് പരിതാപകരമായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. എന്നാൽ രണ്ടാമിന്നിങ്സിൽ വർധിച്ച ആത്മവിശ്വാസത്തോടെയാണ് കിവീസ് ബാറ്റിങ് തുടങ്ങിയത്. രണ്ട് ടെസ്റ്റ് മത്സരങ്ങൾ തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ തുടർച്ചയായ രണ്ട് തോൽവികളാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ന്യൂസീലാൻഡുമായി ടി20, ഏകദിനം, ടെസ്റ്റ് എന്നീ പരമ്പരകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ടി20 ഒഴികെ മറ്റ് രണ്ട് ഫോർമാറ്റിലും ഇന്ത്യ കിവിസിന് മുന്നിൽ പരാജയംരുചിച്ചു. Content Highlights:New Zealand beat India by seven wickets for 2-0 series sweep


from mathrubhumi.latestnews.rssfeed https://ift.tt/2x3gQZ9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages