വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന എസ്.എഫ്.ഐ. നേതാവ് സാജൻ മാത്യു അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 7, 2020

വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന എസ്.എഫ്.ഐ. നേതാവ് സാജൻ മാത്യു അന്തരിച്ചു

തൊടുപുഴ/ആറന്മുള: എസ്.എഫ്.ഐ. ഇടുക്കി ജില്ലാ മുൻസെക്രട്ടറിയും സി.പി.എം. മൂന്നാർ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന സാജൻ മാത്യു (35) അന്തരിച്ചു. എട്ട് വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ അരയ്ക്കുതാഴെ തളർന്ന് വീട്ടിൽ കഴിയുകയായിരുന്നു. രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനേത്തുടർന്നാണ് കോഴഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. 2012-ലാണ് സാജന് അപകടം സംഭവിക്കുന്നത്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നടന്ന എസ്.എഫ്.ഐ. ദേശീയ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, സാജനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സാജനൊപ്പമുണ്ടായിരുന്ന എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം സതീഷ് പോൾ, എം.ജി. യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ ജിനീഷ് എന്നിവർ അപകടത്തിൽ മരിച്ചു. സഹോദരി നിഷയുടെ ഭർത്താവ് ആറന്മുള തറയിൽമുക്ക് റോയിയുടെ വീട്ടിലാണ് സാജനെ പരിചരിച്ചിരുന്നത്. മുണ്ടക്കയം പെരുവന്താനം കളരിക്കൽ കെ.സി. മാത്യുവാണ് അച്ഛൻ. മേരിക്കുട്ടിയാണ് അമ്മ. റിൻസിയാണ് മറ്റൊരു സഹോദരി. ശവസംസ്കാരം ഞായറാഴ്ച മൂന്നിന് മുണ്ടക്കയം മേലോരം സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ. തുടർന്ന് സാജൻ സുഹൃദ്വേദിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗവും നടക്കും. Content Highlights: Injured in an accident in 2012


from mathrubhumi.latestnews.rssfeed https://ift.tt/3aI3MHf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages