ദേവനന്ദ പുഴയിലേക്ക് വീണത് വീടിനുസമീപത്തെ കുളിക്കടവില്‍ വച്ചെന്ന്‌ ഫോറന്‍സിക് സംഘത്തിന്റെ നിഗമനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 5, 2020

ദേവനന്ദ പുഴയിലേക്ക് വീണത് വീടിനുസമീപത്തെ കുളിക്കടവില്‍ വച്ചെന്ന്‌ ഫോറന്‍സിക് സംഘത്തിന്റെ നിഗമനം

കൊല്ലം: ഇളവൂരിലെ ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്ന നിഗമനത്തിലാണ് ഫോറൻസിക് സംഘം. കഴിഞ്ഞ ദിവസം സംഘം സംഭവസ്ഥലത്ത് നടത്തിയ പരിശോധനക്ക് ശേഷമാണ് ഈ നിഗമനത്തിലേക്കെത്തിയത്. ദേവനന്ദയുടെ മരണത്തിലെ സംശയങ്ങൾ നീക്കാനാണ്പോലീസിന്റെ അഭ്യർഥനപ്രകാരം ഫോറൻസിക് സംഘം കഴിഞ്ഞദിവസം എളവൂരിലെ ദേവനന്ദയുടെ വീടിനുസമീപത്ത് പരിശോധന നടത്തിയത്. വീടിന് 75 മീറ്റർ മാത്രം ദൂരത്തുള്ള കുളിക്കടവിൽ വെച്ചാവാം കുട്ടി പുഴയിൽ അകപ്പെട്ടതെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഫോറൻസിസ് മെഡിസിൻ വിഭാഗം മേധാവി ഡോ. കെ ശശികലയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിഗമനം. പറയുന്നത്. കുളിക്കടവിൽ മുങ്ങിത്താഴ്ന്നകുട്ടി പുഴയുടെ ആഴമേറിയ ഭാഗത്ത് എത്തിപ്പെടാം. അടിയൊഴുക്കുണ്ടായ പുഴയിലൂടെ മൃതദേഹം ഒഴുകിയതാവാം. തടയണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്റർ അകലെ പൊങ്ങിയെന്നും ഫോറൻസിക് സംഘം പറയുന്നു. കുട്ടിയുടെ വയറ്റിൽ ചെളിയുടെ അംശം കൂടുതലായിരുന്നു. തടയണയ്ക്ക് സമീപത്ത് വെച്ചാണ് കുട്ടി പുഴയിലകപ്പെട്ടതെങ്കിൽ വയറ്റിലെ ചെളിയുടെ അംശം ഇത്രത്തോളം ഉണ്ടാവില്ലായിരുന്നു. ഒപ്പം മൃതദേഹം മറ്റേതെങ്കിലും സ്ഥലത്ത് പൊങ്ങാനായിരുന്നു സാധ്യതയെന്നും ഫോറൻസിക് സംഘം കണ്ടെത്തി. ഫോറൻസിക് പരിശോധനയുടെ ഫലം ഉടൻതന്നെ അന്വേഷണ സംഘത്തിന് കൈമാറും. അതേസമയംപ്രദേശത്ത് ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. Content Highlights:Devananda death case, Forensic findings


from mathrubhumi.latestnews.rssfeed https://ift.tt/2vyNbqs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages