മകന്റെ വേദനകണ്ട അച്ഛന് ഹൃദയാഘാതം; ഇരുവരും ഒരുമണിക്കൂറിനുള്ളിൽ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 30, 2020

മകന്റെ വേദനകണ്ട അച്ഛന് ഹൃദയാഘാതം; ഇരുവരും ഒരുമണിക്കൂറിനുള്ളിൽ മരിച്ചു

മംഗളൂരു: ശ്വാസംമുട്ടലനുഭവപ്പെട്ട മകന്റെ ശാരീരികാസ്വസ്ഥത കണ്ട അച്ഛന് ഹൃദയാഘാതം. രണ്ടുപേരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. മംഗളൂരു ദർളഗട്ടയിൽ താമസിക്കുന്ന റിട്ട.ബി.എസ്.എൻ.എൽ. ജീവനക്കാരൻ കണ്ണൂർ ചക്കരക്കല്ല് സ്വദേശി എം.മുകുന്ദൻ(74), മകൻ പ്രസാദ്(34) എന്നിവരാണ് തിങ്കളാഴ്ച പുലർച്ചെയോടെ മണിക്കൂറിന്റെ വ്യത്യാസത്തിൽ ദർളഗട്ട സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ച അർധരാത്രിയോടെ പ്രസാദിന് കഠിനമായ ശ്വാസംമുട്ടലുണ്ടായി. അസ്വസ്ഥത പ്രകടിപ്പിച്ച പ്രസാദിനെ ഉടൻ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മകന്റെ അസ്വസ്ഥതകണ്ട് രക്തസമ്മർദമേറി നെഞ്ചുവേദനവന്ന മുകുന്ദനെയും ഒരുമണിക്കൂറിനുശേഷം ആശുപത്രിയിലെത്തിച്ചു. പ്രസാദ് പുലർച്ചെ ഒന്നരയോടെയും മുകുന്ദൻ രണ്ടരയോടെയും മരിച്ചു. മകൻ മരിച്ചവിവരം മുകുന്ദൻ അറിഞ്ഞിരുന്നില്ല. മുകുന്ദന്റെ ഭാര്യ: രാധ. മറ്റൊരു മകൻ: മോഹൻ(എ.സി. മെക്കാനിക്ക്). മരുമകൾ: വിദ്യ(കെ.എസ്. ഹെഗ്ഡെ ആശുപത്രി). Content Highllight: The father and son died within an hour


from mathrubhumi.latestnews.rssfeed https://ift.tt/2WXx3d8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages