കഥാകൃത്ത് ഇ. ഹരികുമാര്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 23, 2020

കഥാകൃത്ത് ഇ. ഹരികുമാര്‍ അന്തരിച്ചു

തൃശൂര്‍: നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ ഹരികുമാര്‍ അന്തരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ തൃശൂരിൽ വെച്ചായിരുന്നു അന്ത്യം. ഒരു മാസത്തോളം അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.

മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെയും ഇ. ജാനകിയമ്മയുടെയും മകനാണ്. മകനാണ്. 1943 ജൂലൈ 13 ന് പൊന്നാനിയില്‍ ജനനം. പൊന്നാനി എ.വി.ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1960 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു. ഭാ​‍ര്യ: ലളിത. മകന്‍ : അജയ് (കാലിഫോര്‍ണിയ) മരുമകള്‍: ശുഭ

ഹരികുമാറിന്റെ ആദ്യ കഥ ‘മഴയുള്ള രാത്രിയില്‍’ 1962 ല്‍ പ്രസിദ്ധീകരിച്ചു. ഉറങ്ങുന്ന സര്‍പ്പങ്ങള്‍, ആസക്തിയുടെ അഗ്‌നിനാളങ്ങള്‍, ഒരു കുടുംബപുരാണം, എഞ്ചിന്‍ ഡ്രൈവറെ സ്‌നേഹിച്ച പെണ്‍കുട്ടി, തടാകതീരത്ത്, പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍, കൊച്ചമ്പ്രാട്ടി തുടങ്ങി ഇരുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

‘ദിനോസോറിന്റെ കുട്ടി’ എന്ന ചെറുകഥ സമാഹാരത്തിന് 1988 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
‘പച്ചപ്പയ്യിനെ പിടിക്കാന്‍’ എന്ന ചെറുകഥക്ക് പത്മരാജന്‍ പുരസ്‌കാരവും ‘സൂക്ഷിച്ചു വെച്ച മയില്‍പീലി’ എന്ന കഥക്ക് നാലപ്പാടന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2QVVXGv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages