'കൊറോണ ജാഗ്രത'യ്ക്കിടെ നാനൂറോളം പേരെ പങ്കെടുപ്പിച്ച് കുര്‍ബാന: വൈദികര്‍ക്കെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 19, 2020

'കൊറോണ ജാഗ്രത'യ്ക്കിടെ നാനൂറോളം പേരെ പങ്കെടുപ്പിച്ച് കുര്‍ബാന: വൈദികര്‍ക്കെതിരെ കേസ്

രാജപുരം: സംസ്ഥാനത്ത് കൊറോണ അതിജാഗ്രത നിലനില്‍ക്കെ നാനൂറോളം പേരെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയതിന് വൈദികര്‍ക്കെതിരെ കേസ്. പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി വികാരി ഫാ.തോമസ് പട്ടാംകുളം, സഹവികാരി ഫാ.ജോസഫ് ഓരത്ത് എന്നിവര്‍ക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്.

വിശുദ്ധ ഔസേപ്പ് പിതാവിന്റെ മരണതിരുനാളുമായി ബന്ധപ്പെട്ടാണ് ദേവാലയത്തില്‍ നാനൂറോളം പേരെ പങ്കെടുപ്പിച്ച് വ്യാഴാഴ്ച വൈകിട്ട് കുര്‍ബാന നടത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് കുര്‍ബാന നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.

50 ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് മതപരമായ ചടങ്ങുകള്‍ നടത്തരുതെന്ന് പോലീസ് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. മതമേലധ്യക്ഷന്മാരും ദേവാലയങ്ങളിലെ കുര്‍ബാന ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ക്ക് വിശ്വാസികള്‍ എത്തരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് മറികടന്ന് വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് കുര്‍ബാന നടത്തിയതോടെ നാട്ടുകാര്‍ പോലീസിനേയും കളക്ടറെയും വിവരമറിയിച്ചു. കളക്ടറുടെ ഉത്തരവും കൊറോണ പ്രതിരോധ നിര്‍ദേശവും ലംഘിച്ചതിന് 188,296 വകുപ്പുകള്‍ പ്രകാരമാണ് കേസ്.



from mangalam.com https://ift.tt/3deaCGr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages