കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ ഡയലര്‍ ടൂണായി ബോധവത്കരണ സന്ദേശമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരോ വിളിയിലും ഉപഭോക്താക്കള്‍ക്ക് ഇത് കേള്‍ക്കാം. എന്നാല്‍ ചിലര്‍ക്ക് ഇത് അലോസരമായി തോന്നിയേക്കാം. ഇത് പലരും ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സന്ദേശം. ഇത് വ്യക്തമാകുന്നില്ലെന്നും മറ്റ് ഭാഷയിലുള്ള പലര്‍ക്കും മനസിലാകുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.
ഈ മുന്നറിയിപ്പ് സന്ദേശം എങ്ങനെ നീക്കം ചെയ്യാനാവുന്നതാണ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും ഫോണ്‍ ചെയ്യുമ്പോള്‍ ഈ ശബ്ദം കേള്‍ക്കുകയാണെങ്കില്‍ ഫോണില്‍ ഡയലര്‍ ഓപ്പണ്‍ ചെയ്ത് ഏതെങ്കിലും നമ്പര്‍ അമര്‍ത്തിയാല്‍ ഈ ശബ്ദം കേള്‍ക്കുന്നത് നില്‍ക്കും. പകരം റിങ് ശബ്ദം കേള്‍ക്കാനാവും.
ഐഫോണില്‍ നിന്നാണ് നിങ്ങള്‍ ഫോണ്‍ ചെയ്യുന്നത് എങ്കില്‍ ഈ ശബ്ദം കേള്‍ക്കുമ്പോള്‍ # ബട്ടന്‍ പ്രസ് ചെയ്താല്‍ ആ ശബ്ദം നിലയ്ക്കും.
ഈ ബട്ടനുകള്‍ ഒരു തവണ പ്രസ് ചെയ്തിട്ടും ശബ്ദം നിന്നില്ലെങ്കില്‍. വീണ്ടും അത് പ്രസ് ചെയ്യുക. ആദ്യം ബട്ടന്‍ അമര്‍ത്തിയത് ടെലികോം സേവന ദാതാവിന്റെ ശ്രദ്ധയില്‍ പെടാത്തതിനാലാണിത്.
from mangalam.com https://ift.tt/2xqBH8M
via IFTTT
No comments:
Post a Comment