ലോക്ക്ഡൗണ്‍ കര്‍ശനമാക്കി; വടിയെടുത്തതോടെ അനുസരണപഠിച്ച് ജനങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 26, 2020

ലോക്ക്ഡൗണ്‍ കര്‍ശനമാക്കി; വടിയെടുത്തതോടെ അനുസരണപഠിച്ച് ജനങ്ങള്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് പുറത്ത് കറങ്ങിയവരെല്ലാം ലാത്തിയുടെ ചൂടറിഞ്ഞതോടെ വീടുകളിലേക്ക് തിരിച്ചോടി. രാജ്യത്ത് പലയിടത്തും, കേരളത്തില്‍ ഉള്‍പ്പെടെ ഡ്രോണ്‍ സംവിധാനം വഴി ആളുകള്‍ കൂട്ടംകൂടുന്നത് കണ്ടെത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ആളുകളെ പരമാവധി വീടുകളില്‍ തന്നെ ഇരുത്താനുള്ള എല്ലാനടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടു കഴിഞ്ഞു. കേരളത്തിലെ കടകള്‍ക്ക് വൈകുന്നേരം അഞ്ചുമണി വരെയേ പ്രവര്‍ത്തന സമയം നല്‍കിയിട്ടുള്ളൂ. ഡല്‍ഹിയില്‍ ഇത് 24 മണിക്കൂറാണ്. ചണ്ഡിഗഡില്‍ സര്‍ക്കാര്‍ ബസുകളിലാണ് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നത്.

രാജ്യത്തെ എല്ലാ നഗരങ്ങളും വിജനമാണ്. ഓരോ ദിവസം കഴിയുന്തേറും നടപടികള്‍ കടുക്കുകയാണ്. രാജ്യത്ത് പ്രധാനമായും മെഡിക്കല്‍ ഷോപ്പുകളും പലവ്യഞ്ജന കടകളും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് പലയിടത്തും ചോദ്യം ചെയ്യാതെ തന്നെ പോലീസ് ലാത്തിപ്രയോഗം നടത്തുന്നത് കാണാം. കേരളത്തില്‍ ബോധവല്‍ക്കരണത്തിനുള്ള ശ്രമംകൂടി പോലീസിന്റെ ഭാഗത്ത് നിന്നും കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍, ഒട്ടേറെ പേര്‍ ലോക്ക്ഡൗണിനെ തമാശയായി കാണുന്നുമുണ്ട്. ഇത്തരക്കാരെ വീട്ടിലിരുത്താന്‍ ലാത്തിപ്രയോയമല്ലാതെ മറ്റൊന്നുമില്ല എന്നുവേണം കരുതാന്‍.

ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ആവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ രണ്ടു ദിവസമായി ഓണ്‍ലൈന്‍ ഡെലിവറി മുടങ്ങിയിരിക്കുകയായിരുന്നു. ഇതു പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പോലീസും അധികൃതരും തമ്മില്‍ നടത്തി. ഡ്യൂട്ടിയുടെ പേരില്‍ അക്രമം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി എടുക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഡ്യൂട്ടിക്കിടെ പച്ചക്കറി വണ്ടികള്‍ മറിച്ചിട്ട കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു.



from mangalam.com https://ift.tt/33Q4m3k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages