തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങൾവരെ 31-ാം തീയതിവരെ അടച്ചിട്ടിട്ട് ബിവറേജസ് കോർപ്പറേഷന്റെ മദ്യവിതരണശാലകൾ തുറന്നിടാൻ പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപഹാസ്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.പഞ്ചാബിൽ ബാറുകളും മറ്റെല്ലാ മദ്യവിതരണ കേന്ദ്രങ്ങളും പൂട്ടിയതാണ്. പഞ്ചാബ് സർക്കാരിന്റെ ആവശ്യവസ്‌തു പട്ടികയിൽ ബിവറേജസ് (പാനീയം) എന്നു കണ്ട് തെറ്റിദ്ധരിച്ചതാണെങ്കിൽ മുഖ്യമന്ത്രി ഉടനടി തെറ്റ് തിരുത്തണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.മരുന്നുവാങ്ങാൻ പുറത്തിറങ്ങാൻ അനുമതി വേണമെന്നിരിക്കെ ബിവറേജസ് വില്പനശാലയിൽ സർവ സ്വാതന്ത്ര്യം നൽകുന്നത് അത്‌ഭുതപ്പെടുത്തുന്നതാണ്.മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കേരളത്തിൽ നിന്നുള്ള നൂറ് നവോദയ സ്കൂൾ വിദ്യാർഥികളെ ഉടനടി തിരികെ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉമ്മൻചാണ്ടി കത്തിൽ ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2UeDg2K
via
IFTTT
No comments:
Post a Comment