കൊച്ചി: ചവറ എംഎല്‍എ എന്‍. വിജയന്‍ പിള്ള (65)അന്തരിച്ചു. പുലര്‍ച്ചെ 3.30ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
കലാലയ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം പിന്നീട് ആര്‍.എസ്.പിയിലൂടെ രാഷ്ട്രീയത്തിലെത്തി. ഇടതുസ്വതന്ത്രനായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷിബു ബേബി ജോണിനെ തോല്‍പ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടി. 1979 മുതല്‍ 2000 വരെ 21 വര്‍ഷം ചവറ പഞ്ചായത്ത് അംഗമായിരുന്നു. 2000 -2005 കാലഘട്ടത്തില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി.
ആര്‍.എസ്.പിയിലെ ഭിന്നതയെ തുടര്‍ന്ന് 2000ല്‍ കോണ്‍ഗ്രസില്‍ എത്തി. കരുണാകരനുമായി നല്ല രീതിയിലുള്ള ബന്ധം പുലര്‍ത്തിയിരുന്ന വിജയന്‍ പിള്ള കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമാവുകയും പിന്നീട് കരുണാകരനോടൊപ്പം തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങുകയും ചെയ്തു.
വി.എം സുധീരനുമായുള്ള ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടു. പിന്നീട് സിഎംപിയില്‍ ചേര്‍ന്ന വിജയന്‍ പിള്ള അരവിന്ദാക്ഷന്‍ പിള്ള വിഭാഗത്തിനൊപ്പം ചേരുകയും പിന്നീട് അദ്ദേഹത്തോടൊപ്പം സിപിഎമ്മിന്റെ ഭാഗമാവുകയും ചെയ്തു. ഭാര്യ: സുമ. മക്കള്‍: സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകന്‍: ജയകൃഷ്ണന്‍.
from mangalam.com https://ift.tt/2TKc2zq
via IFTTT
No comments:
Post a Comment