ബെയ്ജിങ്: ചൈനയിലെ ബെയ്ജിങില്‍ കൊറോണ വൈറസ് ബാധ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്നു. ഫുജിയാന്‍ പ്രവിശ്യയിലെ ഷിന്‍ജിയ ഹോട്ടലാണ് തകര്‍ന്നത്. കൊറോണ രോഗബാധിതരുമായി അടുത്തിടപഴകിയിരുന്ന ആളുകളെ പ്രത്യേക നിരീക്ഷണത്തിനായി ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. 70ഓളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതാണ് പുറത്തു ലഭിക്കുന്ന വിവരം. 38 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
രോഗബാധ സ്ഥീരീകരിക്കാന്‍ 14 ദിവസത്തെ നിരീക്ഷണത്തിനായാണ് ഇവിടെ ആളുകളെ പാര്‍പ്പിച്ചിരുന്നത്. 100ലേറെ റെസ്‌ക്യൂ വാനങ്ങളും 700ലേറെ രക്ഷാപ്രവര്‍ത്തകരും അപകടം നടന്നയുടന്‍ തന്നെ സ്ഥലത്തെത്തി. 2018 ജൂണിലാണ് അഞ്ചുനിലകളിലായി 80ഓളം മുറികളുള്ള ഈ ഹോട്ടല്‍ തുറന്നത്.
ഫുജിയാന്‍ പ്രവിശ്യയില്‍ 296 ആളുകള്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 10819 പേര്‍ ഇവിടെ നിരീക്ഷണത്തിലുണ്ട്. 3070 പേര്‍ ഇതുവരെ ചൈനയില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. ചൈനയില്‍ ഉള്‍പ്പെടെ ലോകത്താകെ അസുഖം ബാധിച്ച് മരിച്ചത് 3526 പേരാണ്. ഇറ്റലിയില്‍ 233 പേരും ഇറാനില്‍ 145പേരും ഇതുവരെ മരിച്ചതായാണ് കണക്കുകള്‍. ലോകത്താകമാനം 104184 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനിലും ഇറ്റലിയിലും കടുത്ത നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. പലപ്രവിശ്യകളും അടയ്ക്കുകയും ചെയ്തു. രോഗികളുമായി ഇടപഴകുന്നതിന് കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടല്‍ തകര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
from mangalam.com https://ift.tt/2xkISzs
via IFTTT
No comments:
Post a Comment