'വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ, ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും'; ശ്രീനിവാസന്‍ പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 7, 2020

'വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ, ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും'; ശ്രീനിവാസന്‍ പറയുന്നു

നടനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീനിവാസന്റെ സംസാരവും അഭിനയവും എല്ലാം പലപ്പോഴും കൊള്ളേണ്ടവര്‍ക്ക് കൊള്ളാറുണ്ട്. ഇപ്പോള്‍ ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച പുകിയ കുറിപ്പാണ് വൈറല്‍ ആകുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് സജീവമാകുന്നില്ല എന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്. തന്റെ അക്കൗണ്ട് ബ്ലോക്ക് ആയിരുന്നതിനാല്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് താരം പറയുന്നു.

ശ്രീനിവാസന്‍ പങ്കുവെച്ച കുറിപ്പ്;

വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ?
ഒറിജിനല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!
അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഫെയ്ക്കന്‍മാരും ഫേസ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേ എന്നും ഞാന്‍ സംശയിക്കുന്നു.
എന്തായാലും മകന്‍ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെന്‍ അതി സാഹസികമായി ഒരു യന്തിര മനുഷ്യന്‍ ആയി മാറുമായിരുന്ന എന്നെ യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു.
ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും.



from mangalam.com https://ift.tt/2xcUrZg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages