കൊച്ചി: കോവിഡ് ബാധിച്ച കൊച്ചിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കേരളത്തില്‍ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്. പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് എന്ന 68 കാരനാണ് മരണമടഞ്ഞത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസീസ് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുമായി സമ്പര്‍ക്കത്തില്‍ പെട്ടവര്‍ നിരീക്ഷണത്തിലായി. ഈ മാസം 18 ാം തീയതി പനി ബാധിച്ച് ചികിത്സ തേടിയ അസീസിനെ 23 ാം തീയതിയാണ് ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കൊണ്ടുപോയത്. തുടര്‍ന്ന് ആദ്യം നടത്തിയ സ്രവ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നിട്ടും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് 29 ാം തീയതി നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതിനിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാകുകയും ഇന്ന് പുലര്‍ച്ചെ മരണമടയുകയുമായിരുന്നു.
അതേസമയം ഇദ്ദേഹത്തിന് എവിടെ നിന്നുമാണ് രോഗം പകര്‍ന്നത് എന്ന കാര്യം അവ്യക്തമായി തുടരുകയാണ്. നേരത്തേ കൊച്ചിയില്‍ മരണമടഞ്ഞയാള്‍ വിദേശത്ത് നിന്നും വന്നയാള്‍ ആയിരുന്നു. എന്നാല്‍ അസീസിന് എവിടെ നിന്നുമാണ് രോഗം പടര്‍ന്നതെന്ന് വ്യക്തമല്ല. അതേസമയം ഇതുവരെ സാമൂഹ്യവ്യാപനം ഉണ്ടായതായി സര്‍ക്കാര്‍ പറയുന്നില്ല. കൃഷിയിലും മറ്റും ഏര്‍പ്പെടുകയും വീട്ടിലെ ജോലികളും മറ്റും ചെയ്തിരുന്ന പൂര്‍ണ്ണ ആരോഗ്യവാനായിരുന്നയാളാണ് അസീസ്. 18 ാം തീയതി പനിയെ തുടര്‍ന്ന് ഇദ്ദേഹം തോന്നയ്ക്കലെ പ്രാഥമീകാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. 21 ാം തീയതിയും ഇവിടെയെത്തി ചികിത്സതേടിയിരുന്നു.
അതേസമയം ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു, കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്, ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നതായിട്ടാണ് ആശുപത്രി പറയുന്നത്. മരണത്തിന് പിന്നാലെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നീരിക്ഷണത്തിലായി.
from mangalam.com https://ift.tt/3awH7xM
via IFTTT
No comments:
Post a Comment