ടോയിലറ്റ് പേപ്പറിനായി സൂപ്പര്‍മാര്‍ക്കറ്റില്‍ പരസ്പരം അടികൂടുന്ന രണ്ട് സ്ത്രാകളുടെ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. സിഡ്‌നിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ളതാണ് വീഡിയോ. ട്രോളി നിറയെ ടോയ്‌ലറ്റ് പേപ്പറുമായി ഒരു സ്ത്രീ പോകുമ്പോള്‍ അതില്‍ നിന്ന് ഒരെണ്ണം എടുക്കാന്‍ ശ്രമിക്കുന്ന മറ്റൊരു സ്ത്രീ. ഇതാണ് തര്‍ക്കത്തിന് കാരണം.
ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒരു പാക്കറ്റ് തനിക്കും വേണമെന്നും മുഴുവനും എടുത്തുകൊണ്ട് പോകരുതെന്നും ഒരു സ്ത്രീ പറയുന്നുണ്ട്. എന്നാല്‍ അടുത്ത യുവതി ഇത് അംഗീകരിക്കുന്നില്ല. ഒടുവില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ പോലീസിനെ വിളിച്ചു വരുത്തി. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുവരും ടോയ്‌ലറ്റ് പേപ്പറിന് വേണ്ടി അടിപിട കൂടുന്നതെന്ന് പറയപ്പെടുന്നു.
Police were called after a fight broke out between people over loo roll in a Sydney supermarketTwo women have since been charged. Read more here: https://t.co/qvebSUzaj5 pic.twitter.com/Rn64Pcfv0P— Sky News (@SkyNews) March 8, 2020
from mangalam.com https://ift.tt/2IxlqkN
via IFTTT
No comments:
Post a Comment