കൊറോണ പ്രതിരോധത്തിനായി സ്വയം മരുന്നുണ്ടാക്കി കഴിച്ച ആൾ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 28, 2020

കൊറോണ പ്രതിരോധത്തിനായി സ്വയം മരുന്നുണ്ടാക്കി കഴിച്ച ആൾ മരിച്ചു

കല്ലടിക്കോട്: കൊറോണ പ്രതിരോധത്തിനായി സ്വയം മരുന്നുണ്ടാക്കി കഴിച്ച കാഞ്ഞിരപ്പുഴ സ്വദേശി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കാഞ്ഞിരപ്പുഴ മംഗലത്ത് പ്രകാശനാണ്‌ (47) മരിച്ചത്. പ്രകാശൻ കുടുംബസമേതം നാലുവർഷത്തോളമായി കല്ലടിക്കോട്ടാണ് താമസം. മുമ്പ്, നിർമാണത്തൊഴിലാളിയായിരുന്നു. കാര്യമായി അസുഖമൊന്നുമില്ലായിരുന്നെങ്കിലും അസുഖം വരാതിരിക്കാനും പ്രതിരോധശക്തി കൂട്ടാനുമായി ഏതോ നാട്ടുവൈദ്യന്റെ നിർദേശം തേടിയതായി സൂചനയുണ്ട്. വീട്ടിൽവെച്ച് ശനിയാഴ്ച രാവിലെ അസ്വസ്ഥത തോന്നിയതിനെത്തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷമേ പറയാനാവൂയെന്ന് കല്ലടിക്കോട് പോലീസ് പറഞ്ഞു. അച്ഛൻ: പ്രഭാകരൻ. അമ്മ: തായിക്കുട്ടി. ഭാര്യ: ജയ. മകൻ: കൃഷ്ണപ്രസാദ്‌.


from mathrubhumi.latestnews.rssfeed https://ift.tt/2UGFMxC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages