അമ്മയുടെ മൃതദേഹം മകൻ ഓടയിൽ തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 8, 2020

അമ്മയുടെ മൃതദേഹം മകൻ ഓടയിൽ തള്ളി

പാലാ: അമ്മയുടെ മൃതദേഹം സംസ്കരിക്കാതെ ഓടയിൽതള്ളിയ മകൻ പിടിയിൽ. മാവേലിക്കര ചെട്ടികുളങ്ങര അമലാ ഭവനിൽ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടി (76) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകൻ അലക്സ് ബേബിയെ (46) അറസ്റ്റുചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പാലാ -തൊടുപുഴ സംസ്ഥാന പാതയിൽ കാർമ്മൽ ആശുപത്രി റോഡിന് എതിർവശത്തെ കലുങ്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് പറയുന്നതിങ്ങനെ:അമ്മുക്കുട്ടിയും മകൻ അലക്സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലാണ് രണ്ടര വർഷമായി താമസം. പിതാവ് ബേബി 10 വർഷം മുമ്പ് മരിച്ചശേഷം സ്വന്തം നാടായ മാവേലിക്കരയിലെ വസ്തുക്കൾവിറ്റ അലക്സ് അമ്മയെയും കൂട്ടി മറ്റിടങ്ങളിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ അമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. എന്നാൽ അലക്സ് ആശുപത്രിയിൽ കൊണ്ടുപോകുവാൻ തയ്യാറായില്ല. ഉച്ചയോടെ അമ്മുക്കുട്ടി മരിച്ചു. രാത്രി ഒൻപതോടെ മൃതദേഹം ലോഡ്ജുമുറിയിൽ നിന്നെടുത്ത് അലക്സ് സ്വന്തം കാറിൽ കയറ്റി. ലോഡ്ജ് ജീവനക്കാരോട് അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നുമാണ് പറഞ്ഞത്. മൃതദേഹം കാറിലിരുത്തി ചങ്ങനാശ്ശേരി-അയർക്കുന്നം വഴി കൊണ്ടുപോയി പാലാ-തൊടുപുഴ റോഡിൽ കലുങ്കിനോട് ചേർന്നുള്ള ചെടികൾ നിറഞ്ഞ ഓടയിൽ തള്ളുകയായിരുന്നു. മൃതദേഹം സംസ്കരിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്ന് പിടിയിലായ അലക്സ് പോലീസിനോട് പറഞ്ഞത്. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സി.സി.ടി.വി.യിൽ കുടുങ്ങിസി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് സംശയം തോന്നിയ പോലീസ് കാറിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കാർ പാലായിലുണ്ടെന്ന് വിവരം ലഭിച്ചു. മൃതദേഹം തള്ളിയശേഷം അലക്സ് കാർ കെ.എസ്.ആർ.ടി.സി. പാർക്കിങ് മൈതാനിയിൽ പാർക്ക് ചെയ്യുകയായിരുന്നു. തുടർന്ന് പാലായിൽ ലോഡ്ജിൽ മുറിയെടുത്തശേഷം വിവിധ സ്ഥലങ്ങളിൽ യാത്രചെയ്തു. പോലീസ് സംഘം പാർക്കിങ് മൈതാനിയിലെ ജീവനക്കാരുടെ വേഷത്തിൽ കാത്തുനിന്നു. ഞായറാഴ്ച കാർ എടുക്കാൻ അലക്സ് എത്തിയപ്പോൾ പിടികൂടുകയായിരുന്നു. കോട്ടയം എസ്.പി.യുടെ നിർേദശപ്രകാരം പാലാ ഡിവൈ.എസ്.പി. ഷാജിമോൻ ജോസഫ്., സി.ഐ. വി.എ.സുരേഷ്, പോലീസ് ഉദ്യോഗസ്ഥരായ തോമസ് സേവ്യർ, മാണി പി.കെ., അബ്ബാസ് പി.എ., ഷാജിമോൻ പി.വി. എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. മൃതദേഹം മൂത്തമകന് കൈമാറും അലക്സിന്റെ സഹോദരൻ ഗൾഫിൽ ജോലിയിലാണ്. അദ്ദേഹം എത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും. രോഗിയായ ആൾക്ക് തക്കസമയത്ത് വൈദ്യസഹായം നൽകാതെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഐ.പി.സി. 304-ാം വകുപ്പ് പ്രകാരമാണ് അലക്സിനെതിരേ കേസെടുത്തത്. Content Highlights:son dumped mothers body in a sewage canal


from mathrubhumi.latestnews.rssfeed https://ift.tt/2TwMc2Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages