ചാനലുകളുടെ 48 മണിക്കൂര്‍ നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ? എന്ത് നടന്നു എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം; മാധ്യമങ്ങളുടെ വിലക്ക് നീക്കിയതിനെതിരെ ടിപി സെന്‍കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 7, 2020

ചാനലുകളുടെ 48 മണിക്കൂര്‍ നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ? എന്ത് നടന്നു എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം; മാധ്യമങ്ങളുടെ വിലക്ക് നീക്കിയതിനെതിരെ ടിപി സെന്‍കുമാര്‍

മലയാള മാധ്യമങ്ങളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും എതിരെ ചുമത്തിയ 48 മണിക്കൂര്‍ നിരോധനം ആറ് മണിക്കൂര്‍ ആക്കി കുറച്ചതിനെതിരെ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാര്‍ രംഗത്ത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ 48 മണിക്കൂര്‍ നിരോധനം എങ്ങനെ ആറ് മണിക്കൂറായി കുറഞ്ഞു എന്ന് സെന്‍കുമാര്‍ ചോദിക്കുന്നു. എന്താണ് നടന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

മീഡിയ വണ്‍ മാപ്പും പറഞ്ഞില്ല ഫൈനും അടച്ചില്ല.. അതെങ്ങനെ സംഭവിച്ചു? ഈ നാടകങ്ങള്‍ ആരുടെ സംവിധാനത്തില്‍? കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്? ആരാണിതിന്റെ ഗുണഭോക്താവ്? ആരോടാണ് ചാനല്‍ മാപ്പ് പറയേണ്ടത്? എന്നിങ്ങനെ ചില ചോദ്യങ്ങള്‍ സെന്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്. ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു. നല്ല കാര്യങ്ങള്‍ നേരായ വഴി നടക്കണം എന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കണമെന്നും ആ കള്ള കൈകള്‍ പുറത്തു കൊണ്ട് വരണമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

അതേസമയം മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ കേരളത്തില്‍ ഹിന്ദു ഐക്യത്തിന് ശ്രമിക്കുന്ന എല്ലാവരെയും അധിക്ഷേപിക്കുന്ന ചാനല്‍ ആണ് ബിജെപിയിലെ ചിലര്‍ക്ക് വലുതെങ്കില്‍ വേറെ വഴി തിരഞ്ഞെടുക്കേണ്ടി വരുമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഏഷ്യാനെറ്റ് ചാനലിനും മീഡിയ വണ്‍ ?ചാനലിനുമെതിരെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ 48 മണിക്കൂര്‍ നിരോധനം 6 മണിക്കൂറായി
കുറഞ്ഞതെങ്ങനെ?

മീഡിയ വണ്‍ മാപ്പും പറഞ്ഞില്ല ഫൈനും അടച്ചില്ല . അതെങ്ങനെ സംഭവിച്ചു???
ഈ നാടകങ്ങള്‍ ആരുടെ സംവിധാനത്തില്‍?
കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്?

ആരാണിതിന്റെ ഗുണഭോക്താവ് .??ആരോടാണ് ചാനല്‍ മാപ്പ് പറയേണ്ടത്?

ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു.

നല്ലകാര്യങ്ങള്‍ നേരായ വഴി നടക്കണം എന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കുക.
ആ കള്ള കൈകള്‍ പുറത്തു കൊണ്ട് വരിക.
പ്രതിബദ്ധത ഭാരതത്തോടാണ്...രാത്രിയില്‍ മ്ലേച്ചന്‍ പ്രവര്‍ത്തനം നടത്തുന്നവരോടല്ല...

എന്ത് നടന്നു എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം.
എല്ലാവരും വിഡ്ഢികള്‍ ആണെന്ന് കരുതുന്ന , ചില പൂച്ചകള്‍ കണ്ണടച്ചിരുന്നു പാല്‍ കട്ട് കുടിക്കുന്നു....



from mangalam.com https://ift.tt/39CC1j2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages