ന്യൂഡല്‍ഹി: ഇറ്റലിയില്‍നിന്നെത്തിയവര്‍ ''പഞ്ചനക്ഷത്ര'' സൗകര്യങ്ങള്‍ ആവശ്യപ്പെട്ടതോടെ കരസേനയുടെ മനേസറിലെ ക്വാറെന്റെന്‍ കേന്ദ്രത്തില്‍ പ്രതിസന്ധി. കോവിഡ് 19 ഭീഷണിയെത്തുടര്‍ന്നു വിദേശത്തുനിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ അടിയന്തരമായി തയാറാക്കിയതാണു ഹരിയാനയിലുള്ള മനേസറിലെ കേന്ദ്രം. നിലവില്‍ ഇവിടെ 265 പേര്‍ നിരീക്ഷണത്തിലുണ്ട്.
ഒരു ദിവസം 3.5 ലക്ഷം രൂപ െസെന്യം ഇവിടെ ചെലവഴിക്കുന്നുണ്ട്. ഇറ്റലിയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ബുധനാഴ്ചയെത്തിയ 83 അംഗ സംഘത്തിലെ ഏതാനും പേരാണ്, പ്രത്യേക മുറിയും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഇതിനുള്ള പണം നല്‍കാമെന്നും ചിലര്‍ പറഞ്ഞു. ഇതേച്ചൊല്ലി ബഹളവുമുണ്ടായി. വിമാനത്താവളത്തില്‍നിന്ന് ഇവിടെയെത്തിച്ചപ്പോള്‍ ബസില്‍നിന്നിറങ്ങാനും ആദ്യം പലരും തയാറായില്ല. െസെന്യത്തിനു പോലീസിനെ വിളിക്കേണ്ട സാഹചര്യവുമുണ്ടായി. '' ഇത് ആഡംബര ഹോട്ടലല്ലെന്ന് എല്ലാവരും മനസിലാക്കണമെന്ന്'' െസെനിക വൃത്തങ്ങള്‍ പറഞ്ഞു.
ക്ളേശകരമായ സാഹചര്യത്തില്‍ െസെന്യം പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇത്തരം പ്രശ്‌നങ്ങളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. െസെന്യത്തില്‍ നിന്ന് 60 പേരെയാണു കേന്ദ്രത്തിന്റെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍പേരെ രാജ്യത്തേക്കു തിരിച്ചെത്തിക്കുന്ന സാഹചര്യത്തില്‍ ഇവരെ പാര്‍പ്പിക്കാന്‍ െസെന്യത്തിന്റെ മറ്റ് ഏഴു കേന്ദ്രങ്ങള്‍ സജ്ജമാണെന്നും ആര്‍മി വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു.
ജയ്‌സാല്‍മീര്‍, ഗോരഖ്പുര്‍, ജോധ്പുര്‍, ഝാന്‍സി, ദേവ്‌ലാലി, കൊല്‍ക്കത്ത, ചെെന്നെ എന്നിവിടങ്ങളിലാണിത്. ഇറാനില്‍നിന്നു രണ്ടു വിമാനങ്ങളില്‍ കൊണ്ടുവരുന്ന 400 പേരെ ജയ്‌സാല്‍മീറിലേക്കു കൊണ്ടുപോകുമെന്നാണു സൂചന. കോവിഡ് 19 ബാധയെത്തുടര്‍ന്ന് രാജ്യത്തു സ്ഥാപിക്കപ്പെട്ട ആദ്യ നിരീക്ഷണ കേന്ദ്രമാണ് മനേസറിലത്. ആളുകളെ പ്രത്യേക ഗ്രൂപ്പുകളായി തിരിച്ച് 14 ദിവസമാണ് ഇവിടെ നിരീക്ഷണം.
അതിനികയില്‍ കഴിഞ്ഞ ദിവസം കോവിഡ്-19 രോഗബാധിതരെന്നു സംശയിക്കപ്പെടുന്ന വിദേശദമ്പതികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു മുങ്ങിയത് പരിഭ്രാന്തി പടര്‍ത്തി. ഇന്നലെ െവെകിട്ട് നാലോടെ ബ്രിട്ടീഷുകാരായ സാന്ററും എലീസയുമാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നു കടന്നുകളഞ്ഞത്. ഇവരെ പിന്നീട് കണ്ടെത്തി.
കഴിഞ്ഞ ഒന്‍പതിനു കൊച്ചിയിലെത്തിയ ഇരുവരും കടുത്ത പനി ബാധിച്ച് ഇന്നലെ ഉച്ചയ്ക്കാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് െവെറോളജി ലാബില്‍ പ്രവേശിച്ച് രോഗവിവരങ്ങള്‍ വിശദമാക്കി. ലാബ് ജീവനക്കാര്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനേത്തുടര്‍ന്ന് പ്രാഥമികപരിശോധനകള്‍ക്കുശേഷം ഇരുവരേയും ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി.
ഇവിടെ നിന്നു മുങ്ങിയ ദമ്പതികള്‍ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനിലെത്തി. ഇവര്‍ കൊല്ലത്തേക്കുള്ള മെമുവില്‍ കയറിയെന്ന അഭ്യൂഹത്തേത്തുടര്‍ന്ന് പോലീസ് ഹരിപ്പാട് സ്‌റ്റേഷനില്‍ ട്രെയിനുകള്‍ തടഞ്ഞ് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സി.സി. ടിവി ദൃശ്യങ്ങളുടെയും സാമൂഹിക മാധ്യമങ്ങളുടെയും സഹായത്തോടെ നടത്തിയ തെരച്ചില്‍ ഇന്ന് രാവിലെ ഫലം കണ്ടെത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2U7lM6S
via IFTTT
No comments:
Post a Comment