കുറിപ്പടിയുമായി എത്തിയ മദ്യാസക്തിക്കാർ 30 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 31, 2020

കുറിപ്പടിയുമായി എത്തിയ മദ്യാസക്തിക്കാർ 30

തിരുവനന്തപുരം: മദ്യാസക്തിക്ക് അടിപ്പെട്ടവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകുമെന്ന സർക്കാർ ഉത്തരവുവന്ന ആദ്യദിനംതന്നെ വിവിധ ഏക്‌സൈസ് ഓഫീസുകളിൽ കിട്ടിയത് 30 അപേക്ഷകൾ. എന്നാൽ ഓഫീസ് നടപടിക്രമങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ കിട്ടാത്തിനാൽ എക്‌സൈസ് അന്തിമതീരുമാനം എടുത്തിട്ടില്ല. ചില ഓഫീസുകളിൽ അപേക്ഷ സ്വീകരിച്ചില്ല. എത്തിയവരെ മടക്കിയയച്ചു. സ്വകാര്യ ഡോക്ടർമാരുടെ കുറിപ്പടികളുമായും ചിലരെത്തി. ഇവരെയും മടക്കി. മൂന്ന്‌ ലിറ്റർഒരാൾക്ക് ആഴ്ചയിൽ കിട്ടുക പരമാവധി മൂന്നു ലിറ്റർ വിദേശമദ്യംഎക്സൈസ് റേഞ്ച് ഓഫീസ്എക്സൈസ് റേഞ്ച് ഓഫീസിൽനിന്നാണ് പാസ് നൽകുക. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിരിക്കുന്നതിനാൽ ഇവർക്ക് മദ്യം നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തണം. ഷോപ്പ് ഇൻ-ചാർജുമാരുടെയും ജീവനക്കാരുടെയും മൊബൈൽ നമ്പറുകൾ ശേഖരിച്ച് എക്‌സൈസിന് കൈമാറി. അപേക്ഷകൾ ഇങ്ങനെഎറണാകുളം 8കോട്ടയം 4തിരുവനന്തപുരം 3ആലപ്പുഴ 3പത്തനംതിട്ട 3കൊല്ലം 3പാലക്കാട് 2തൃശ്ശൂർ 2ഇടുക്കി 1വയനാട് 1


from mathrubhumi.latestnews.rssfeed https://ift.tt/39yI5bw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages