ജനറല്‍ സെക്രട്ടറിക്ക് 20 ലക്ഷം, കെ.പി.സി.സി ഭാരവാഹിത്വം വില്‍ക്കുന്നു? പട്ടികയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കോഴ മേടിച്ചയാളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 26, 2020

ജനറല്‍ സെക്രട്ടറിക്ക് 20 ലക്ഷം, കെ.പി.സി.സി ഭാരവാഹിത്വം വില്‍ക്കുന്നു? പട്ടികയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കോഴ മേടിച്ചയാളും

തിരുവനന്തപുരം: രാജ്യമാകെ കോവിഡ് ഭീഷണിയിലായിരിക്കെ കെ.പി.സി.സിയില്‍ ഭാരവാഹിത്വം വില്‍ക്കുന്നതായി പരാതി. െഹെക്കമാന്‍ഡിന് അയച്ചിരിക്കുന്ന പരാതികളിലാണു ഗുരുതരമായ ആരോപണം. സെക്രട്ടറിമാര്‍ക്കൊപ്പം പുതുതായി മൂന്നു ജനറല്‍ സെക്രട്ടറിമാരുടെ പേരും നല്‍കിയിരുന്നു. ഇതിലൊരാളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 20 ലക്ഷം രൂപ വാങ്ങിയിട്ടാണെന്നാണു പ്രധാന ആരോപണം.

ഒരു പൊതുമേഖലാ സ്ഥാപനത്തിലെ മുന്‍ ചെയര്‍മാനായ ഇദ്ദേഹത്തിനു പദവി നല്‍കാനാണ് മറ്റു രണ്ടുപേരെക്കൂടി ഉള്‍പ്പെടുത്തി പട്ടിക തയാറാക്കിയതെന്നും പരാതിയുണ്ട്. മുമ്പു പല തവണ ഇദ്ദേഹത്തിനു പദവി വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നെങ്കിലും നടപ്പായില്ല. ഇക്കുറി, താന്‍ നല്‍കിയിട്ടുള്ളതെല്ലാം പരസ്യപ്പെടുത്തുമെന്നു ഭീഷണിമുഴക്കിയപ്പോഴാണ് ഇദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ ചിലര്‍ ഇടപെട്ടത്. ഇദ്ദേഹത്തിന്റെ തന്നെ ഗ്രൂപ്പുകാരനായ, തിരുവനന്തപുരം ഡി.സി.സിയുടെ ഒരു സെക്രട്ടറിയാണു പരാതി അയച്ചിരിക്കുന്നത്.

ഇതോടൊപ്പം സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിലര്‍ക്കെതിരേയും പരാതികളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയില്‍നിന്നു പണം വാങ്ങി കോണ്‍ഗ്രസിന്റെ ശശി തരൂരിനെതിരേ പ്രവര്‍ത്തിച്ചെന്ന് ആരോപണം നേരിട്ടയാളും പട്ടികയിലുണ്ടെന്നാണു െഹെക്കമാന്‍ഡിനുള്ള പരാതിയില്‍ പറയുന്നത്.

തലസ്ഥാനജില്ലയിലെ ഒരു നിയമസഭാ നിയോജകമണ്ഡലം കമ്മിറ്റി രേഖാമൂലം തന്നെ ഇദ്ദേഹത്തിനെതിരേ അന്നു പരാതി നല്‍കിയിരുന്നു. കോവിഡ്-19ന്റെ ഭീഷണിയില്‍ രാജ്യം സ്തംഭിച്ചുനില്‍ക്കുമ്പോള്‍ തിരക്കുപിടിച്ച് കെ.പി.സി.സി പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നത് ഇത്തരം തട്ടിപ്പിന് മറയിടാനാണെന്നും ആരോപണമുണ്ട്.



from mangalam.com https://ift.tt/2WSUjJ8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages