കോവിഡുമായി കോണ്‍ഗ്രസ് നേതാവിന്റെ യാത്ര കാസര്‍ഗോഡ് മുതല്‍ തിരവനന്തപുരം വരെ ; സഞ്ചരിച്ചത് ദിവസവും 200 കിലോമീറ്റര്‍, സമ്പര്‍ക്കം മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 3000 പേരുമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 27, 2020

കോവിഡുമായി കോണ്‍ഗ്രസ് നേതാവിന്റെ യാത്ര കാസര്‍ഗോഡ് മുതല്‍ തിരവനന്തപുരം വരെ ; സഞ്ചരിച്ചത് ദിവസവും 200 കിലോമീറ്റര്‍, സമ്പര്‍ക്കം മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 3000 പേരുമായി

തൊടുപുഴ: കോവിഡ് ബാധിതനായ ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ മൂവായിരത്തോളം പേരുണ്ടെന്നു ആരോഗ്യവകുപ്പ്. സഞ്ചരിച്ചത് ദിവസവും 200 കിലോമീറ്റര്‍ വരെ. ചെന്നത് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍. യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സി. ബസിലും ട്രെയിനിലും. പങ്കെടുത്തത് സമരങ്ങളിലും പ്രതിഷേധങ്ങളിലും. കണ്ടവരില്‍ മുന്‍മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മുന്‍നിര നേതാക്കള്‍. 24 മണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണ് ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കിയത്. ഇതാകട്ടെ ഭാഗികവും.

രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കാനായിട്ടില്ല. ഫെബ്രുവരി 29 മുതല്‍ രോഗം സ്ഥിരീകരിച്ച 26 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. കേരളത്തിലെ ആദ്യ കോവിഡ് സാമൂഹികവ്യാപനകേസായി കോണ്‍ഗ്രസ് നേതാവിന്റെ യാത്ര മാറുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

റൂട്ട് മാപ്പ് തയാറാക്കിയപ്പോള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ മൂവായിരത്തോളം പേര്‍ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതില്‍ 20 ാം തീയതി വരെ പുറത്ത് സഞ്ചരിച്ചിരുന്നതായും ആളുകളുമായി ഇടപെട്ടിരുന്നതായും റൂട്ട്് മാപ്പില്‍ നിന്നും വ്യക്തമാണ്. ഒരു ദിവസം 150 മുതല്‍ 200 കിലോ മീറ്റര്‍ വരെ നീളുന്ന യാത്രകള്‍ അദ്ദേഹം സഞ്ചരിച്ചിരുന്നതായി റൂട്ട് മാപ്പ് വ്യക്തമാക്കുന്നു. ചിലദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസിലാണ് സഞ്ചരിച്ചിരിക്കുന്നത്. രണ്ടു തവണ ട്രയിനിലും സഞ്ചരിച്ചിട്ടുണ്ട്.

വിവിധസമരങ്ങള്‍, പ്രതിഷേധങ്ങള്‍, പള്ളിയില്‍ പ്രാര്‍ഥന, പാര്‍ട്ടി ഓഫീസ് എന്നിവിടങ്ങളില്‍ പല തവണ എത്തുകയും ആളുകളുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. ഓരോ ദിവസവും ഇടപെടാന്‍ സാധ്യതയുള്ളവരുടെ കണക്ക് മൂവായിരത്തിലേറെ വരും. സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലുള്ളയാളുകളുടെ പൂര്‍ണ പട്ടിക ഇദ്ദേഹത്തിന് ഓര്‍മയില്ലാത്തതിനാല്‍ ഭാഗീക പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.

രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കാനും കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 29 മുതല്‍ ഇദ്ദേഹത്തിന് രോഗബാധയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതിനു ശേഷമുള്ള കാലയളവില്‍ യാത്രയ്ക്കായി കൂടുതലായും ഉപയോഗിച്ചിരിക്കുന്നത് പൊതുഗതാഗതസംവിധാനങ്ങളെയാണ്. കൂടാതെ കാറിലും യാത്ര ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് രണ്ടുവട്ടം സന്ദര്‍ശനം നടത്തി. എം.എല്‍.എ ഹോസ്റ്റലില്‍ എത്തി മുറിയില്‍ തങ്ങി. ഒരു മന്ത്രിയെയും മുന്‍ മുഖ്യമന്ത്രിയടക്കം നാല് എം.എല്‍.എമാരെയും കണ്ടു.

എം.എല്‍.എ ഹോസ്റ്റലില്‍ താമസിച്ച് കാന്റീനില്‍നിന്ന് ഭക്ഷണവും കഴിച്ചു. ഷോളയൂര്‍, അടിമാലി എന്നിവിടങ്ങളില്‍ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപക സമരത്തിലും, സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരത്തിലും പങ്കെടുത്തു. തിരുവനന്തപുരത്തുനിന്നു സമീപ മേഖലയിലേയ്ക്കും ബസില്‍ യാത്ര ചെയ്തു. ഇടുക്കി ജില്ലയിലെ വിവിധ പാര്‍ട്ടി യോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്തു. ഏകാധ്യാപക വിദ്യാലയങ്ങളിലെ പ്രതിപക്ഷ അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായ ഇദ്ദേഹത്തിനൊപ്പം മന്ത്രിക്ക് നിവേദനം നല്‍കുന്നതിനായി സഞ്ചരിച്ച രണ്ടു അധ്യാപികമാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ഇവര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. 11-നായിരുന്നു അധ്യാപകരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് മന്ത്രിയും മറ്റ് നേതാക്കളുമായുള്ള കൂടിക്കാഴ്ച നടന്നത്. ഇതില്‍ അനുകൂല തീരുമാനമുണ്ടാവുകയും ചെയ്തു. മാര്‍ച്ച് 14, 20 തീയതികളില്‍ ചെറുതോണി ജുമാ മസ്ജിദില്‍ പ്രാര്‍ഥനയ്ക്കും പോയിരുന്നു. തൊടുപുഴ കാരിക്കോടുള്ള ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇദ്ദേഹം കഴിയുന്നത്. ഇടുക്കിയില്‍നിന്നു കോവിഡ് സ്ഥിതികരിച്ച മൂന്നാമത്തെയാളാണ് ഇദ്ദേഹം.

മൂന്നാര്‍ ടീ കൗണ്ടിയില്‍ എത്തിയ ബ്രിട്ടീഷ് പൗരനാണ് ജില്ലയില്‍നിന്ന് ആദ്യം കോവിഡ് സ്ഥിരികരിച്ചത്. മാര്‍ച്ച് 10നാണ് ബ്രിട്ടീഷ് പൗരന്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് മൂന്നാറിലെ ടാറ്റ ടീ ആശുപത്രിയില്‍ എത്തിയത്. ഇതേ ആശുപത്രിയില്‍ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 12 ഈ പൊതുപ്രവര്‍ത്തകനും എത്തിയിരുന്നു. എന്നാല്‍ ഈ ആശുപത്രിയുമായി ബന്ധപ്പെട്ട് മറ്റാര്‍ക്കും രോഗം ബാധിച്ചിട്ടില്ല.

* റൂട്ട് മാപ്പ്

* ഫെബ്രുവരി 29

* തിരുവന്തപുരം ഹോട്ടല്‍ െഹെലാന്‍ഡില്‍ താമസം
* രാവിലെ 11-12.30: സെക്രട്ടറിയേറ്റ് ധര്‍ണ
* ഉച്ചയ്ക്ക് ഒന്ന്: ഹോട്ടല്‍ െഹെലാന്‍ഡില്‍ ഉച്ചഭക്ഷണം
* ഉച്ചയ്ക്ക് രണ്ട്: കെ.എസ്.ആര്‍.ടി.സി. ബസില്‍ കാട്ടാക്കടയില്‍
* െവെകീട്ട് നാല്: സ്വകാര്യ സ്‌കൂട്ടറില്‍ കാട്ടാക്കടയില്‍ നിന്ന് അമ്പൂരിയിലേക്ക്
* രാത്രി 8.30: ഹോട്ടല്‍ െഹെലാന്‍ഡില്‍ തിരിച്ചെത്തി
* രാത്രി 10.30: കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടുക്കിയിലേക്ക്

* മാര്‍ച്ച് ഒന്ന്

* വീട്ടില്‍ത്തന്നെ

* മാര്‍ച്ച് രണ്ട്

* രാവിലെ 10: ബസില്‍ ചെറുതോണിയില്‍ നിന്ന് അടിമാലിയിലേക്ക്
* ഉച്ചയ്ക്ക് 1.30: മന്നാങ്കണ്ടത്തെ ഏകാധ്യാപക സമരം
* അടിമാലി മനോരമ ഓഫീസ്
* ഉച്ചയ്ക്ക് രണ്ട്: അടിമാലിയില്‍ നിന്ന് ചെറുതോണിയിലേക്ക്

* മാര്‍ച്ച് മൂന്ന്

* ചെറുതോണിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ്. ചെറുതോണി ടൗണ്‍.

* മാര്‍ച്ച് അഞ്ച്

* ചെറുതോണിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ്. ചെറുതോണി ടൗണ്‍.

* മാര്‍ച്ച് ആറ്

* രാവിലെ 10: ചെറുതോണിയില്‍ നിന്ന് കട്ടപ്പനയിലേക്ക്. കട്ടപ്പനയിലെ മുസ്ലിംപള്ളി സന്ദര്‍ശിച്ചു. മുനിസിപ്പാലിറ്റിയില്‍ യോഗം

* മാര്‍ച്ച് ഏഴ്

* രാവിലെ 11.30 വരെ: ചെറുതോണി പോലീസ് സ്‌റ്റേഷന്‍ ധര്‍ണ
* ഉച്ചയ്ക്ക് 12: സ്വകാര്യ ബസില്‍ ചെറുതോണിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക്. തുടര്‍ന്ന് സ്വകാര്യ കാറില്‍ പെരുമ്പാവൂരില്‍ നിന്ന് അട്ടപ്പാടിയിലേക്ക്. കാക്കോപ്പടി ഗ്രാന്‍ഡ് റെസിഡന്‍സിയില്‍ താമസം.
* രാത്രി 12: അട്ടപ്പാടിയില്‍നിന്ന് രാത്രി ഭക്ഷണം

* മാര്‍ച്ച് എട്ട്

* അതിരാവിലെ ഗ്രാന്‍ഡ് റെസിഡന്‍സിയില്‍
* ഒരുമണി വരെ: ഷോളയാര്‍ ഏകാധ്യാപക സമരം. തുടര്‍ന്ന് ഷോളയാര്‍ ജങ്ഷനില്‍ ഉച്ചഭക്ഷണം. പെരുമ്പാവൂരിലേക്ക് സ്വകാര്യ കാറില്‍ യാത്ര. എം.സി.റോഡിലെ മെയിന്‍ സിഗ്‌നല്‍ ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ രാത്രിഭക്ഷണം. സുഹൃത്തിനൊപ്പം താമസം.

* മാര്‍ച്ച് ഒമ്പത്

* രാവിലെ 5.30: ആലുവ എം.എച്ച്. കവല മസ്ജിദ്
* രാവിലെ 9.30: കെ.എസ്.ആര്‍.ടി.സി. ബസില്‍ തൊടുപുഴ പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസ്.
* രാവിലെ 10: ഇന്ദിരാഭവന്‍. തുടര്‍ന്ന് തിരിച്ചറിഞ്ഞ വാഹനത്തില്‍ ഇടുക്കിയിലേക്ക്
* െവെകീട്ട് നാല് മുതല്‍ ആറ് വരെ
ഇടുക്കി പാര്‍ട്ടി ഓഫീസില്‍ ഡി.സി.സി. മീറ്റിങ്. തുടര്‍ന്ന് വീട്ടില്‍

* മാര്‍ച്ച് 10

* രാവിലെ 10 മുതല്‍ മൂന്ന് വരെ: ചെറുതോണി പാര്‍ട്ടി ഓഫീസിലും ടൗണിലും
* െവെകീട്ട് മൂന്ന്: കെ.എസ്.ആര്‍.ടി.സിയില്‍ ആലുവയിലേക്ക്
* രാത്രി ഏഴ്: തിരുവനന്തപുരത്തേക്ക് ട്രെയിനില്‍

* മാര്‍ച്ച് 11

* അതിരാവിലെ ആറിന് തിരുവനന്തപുരത്ത്. എം.എല്‍.എ. ഹോസ്റ്റലില്‍ താമസം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും എം.എല്‍.എ. ഹോസ്റ്റലില്‍. നിയമസഭയിലും പോയി. മൂന്ന് മണി വരെ തിരുവന്തപുരത്ത്.
* രാത്രി എട്ട്: കെ.എസ്.ആര്‍.ടി.സി.യില്‍ പെരുമ്പാവൂരില്‍

* മാര്‍ച്ച് 12

*പുലര്‍ച്ചെ മൂന്ന്: പെരുമ്പാവൂരില്‍ നിന്ന് നേരിട്ട് മറയൂരില്‍ (സ്വകാര്യ കാറില്‍). മറയൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് ഫ്രെഷായി.
* രാവിലെ ആറ്: മസ്ജിദില്‍ പ്രാര്‍ഥന. കാറില്‍ ചെറുവാടി കുടിയിലേക്ക്.
* ഉച്ചയ്ക്ക് ഒന്ന് വരെ: പൊതുപരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്വകാര്യ കാറില്‍ മൂന്നാറിലേക്ക്.
* ഉച്ചയ്ക്ക് മൂന്ന്: ഐ.എന്‍.ടി.യു.സി. ഓഫീസ് മൂന്നാര്‍
* ടാറ്റാ െഹെറേഞ്ച് ഹോസ്പിറ്റല്‍ മൂന്നാര്‍
* ഉച്ചയ്ക്ക് 3.30: തിരിച്ച് ചെറുതോണിയിലേക്കും വീട്ടിലേക്കും

* മാര്‍ച്ച് 13

* രാവിലെ 10: ചെറുതോണി പാര്‍ട്ടി ഓഫീസില്‍
* ഉച്ചയ്ക്ക് 12.30, െവെകീട്ട് ആറ്: ചെറുതോണി ജുംആ മസ്ജിദ്. ഉച്ചഭക്ഷണവും രാത്രിഭക്ഷണവും വീട്ടില്‍.

* മാര്‍ച്ച് 14

* രാവിലെ 10: കീരിത്തോട്. ഇടുക്കി കഞ്ഞിക്കുഴിയില്‍ ശവസംസ്‌കാരം
* ഉച്ചയ്ക്ക് 12: തൊടുപുഴയിലേക്ക് സ്വകാര്യ കാറില്‍
* ഉച്ചയ്ക്ക് 1.30: അശോകാ ജങ്ഷനിലെ കടയില്‍ ഉച്ചഭക്ഷണം
* ഉച്ചയ്ക്ക് 2.00: തൊടുപുഴ രാജീവ് ഭവനില്‍. തിരിച്ച് ചെറുതോണിയിലേക്ക്.
* െവെകീട്ട് ആറ്: ജുംആ മസ്ജിദ് ചെറുതോണി. സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക്

* മാര്‍ച്ച് 15

* വീട്ടില്‍

* മാര്‍ച്ച് 16

* രാവിലെ 10.30: പാര്‍ട്ടി ഓഫീസ് ചെറുതോണി
* രാവിലെ 11: ഇടുക്കി ജില്ലാ ആശുപത്രി

* മാര്‍ച്ച് 17

* വീട്ടില്‍

* മാര്‍ച്ച് 18

* ഇടുക്കി ജില്ലാ ആശുപത്രി

* മാര്‍ച്ച് 19

* വീട്ടില്‍

* മാര്‍ച്ച് 20

* വീട്ടില്‍

* ഉച്ചയക്ക് 12.30: ചെറുതോണി ജുംആ മസ്ജിദില്‍

* മാര്‍ച്ച് 21, 22

* വീട്ടില്‍

* മാര്‍ച്ച് 23

* ജെ.കെ.ലാബ് ചെറുതോണി

* മാര്‍ച്ച് 24

* ഇടുക്കി ജില്ലാ ആശുപത്രിയില്‍ സ്രവം ശേഖരിച്ചു

* മാര്‍ച്ച് 25

* വീട്ടില്‍

* മാര്‍ച്ച് 26

* ആശുപത്രിയിലേക്ക് മാറ്റി.

തന്നോട് ഇടപെട്ടവര്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥന

കോവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ തന്നോട് ഇടപ്പെട്ട ആളുകളോട് ജാഗ്രതാ നിര്‍ദേശം നല്‍കിയും മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രസ്്താവന പുറത്തിറക്കി. ഇദേഹം എവിടെയൊക്കൊ സഞ്ചരിച്ചുവെന്നും ആരോയൊക്കൊ കണ്ടുവെന്നും പൂര്‍ണമായും മനസിലാക്കുന്നതിന് സാധിക്കാത്തതിനാല്‍ ജില്ലാ കലക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം അഭ്യര്‍ഥന പുറത്തിറക്കിയത്. അഭ്യര്‍ഥന ചുവടെ:

* തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകനായ എ.പി ഉസ്മാന്‍ നല്‍കുന്ന അഭ്യര്‍ഥന

ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.

ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നു.



from mangalam.com https://ift.tt/39tgF6F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages